Connect with us
,KIJU

Featured

സര്‍ക്കാറിനും ദേശാഭിമാനിയെ തള്ളിപ്പറയേണ്ട അവസ്ഥ; സെക്രട്ടറിയെ കുഴിയില്‍ച്ചാടിച്ച വ്യാജ വാര്‍ത്ത: ‘ദേശാഭിമാനി’യില്‍ ആഭ്യന്തര അന്വേഷണം

Avatar

Published

on

കോഴിക്കോട്: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഏറ്റുപിടിച്ച് അപഹാസ്യനായ സാഹചര്യത്തില്‍ ‘ദേശാഭിമാനി’യില്‍ പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തയെ കുറിച്ച് പാര്‍ട്ടിയുടെ ആഭ്യന്തര അന്വേഷണം. ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, ചീഫ് എഡിറ്റര്‍ പുത്തലത്ത് ദിനേശന്‍ എന്നിവരോട് സിപിഎം നേതൃത്വം റിപ്പോര്‍ട്ട് തേടി. തുടര്‍ന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖകന്റെ ‘സോഴ്‌സ്’് ഉള്‍പ്പെടെ അന്വേഷിക്കുന്നത്. ‘വിശ്വാസ്യതയുള്ള വാര്‍ത്ത’ എന്ന നിലയില്‍ കെ.സുധാകരനെതിരെ ഒന്നാം പേജില്‍ വാര്‍ത്ത വിന്യസിച്ചതോടെയാണ് എം.വി ഗോവിന്ദന്‍ അതേറ്റുപിടിച്ചതും കുഴിയില്‍ച്ചാടിയതും. സാധാരണ നിലയില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളിന്മേല്‍ സിപിഎം നേതൃത്വം വിശദീകരണം തേടാറില്ല. എന്നാല്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ നിയമപരമായ കുരുക്കുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മജിസ്‌ട്രേറ്റിന് മുമ്പാകെ സിആര്‍പിസി വകുപ്പ് 164 പ്രകാരം അതിജീവിത നല്‍കിയ രഹസ്യമൊഴി എങ്ങനെ പാര്‍ട്ടി പത്രത്തിന് കിട്ടി എന്നതുള്‍പ്പെടെ ഗൗരവമായ നിയമപ്രശ്‌നങ്ങള്‍ക്കും സിപിഎം മറുപടി പറയേണ്ടി വരികയാണ്. രഹസ്യമൊഴി ചോര്‍ത്തിക്കൊടുക്കുന്നതും കുറ്റമാണ്. ഇരയുടെ സ്വകാര്യതയെ ബാധിക്കുന്ന പേരോ സൂചനകളോ പരസ്യപ്പെടുത്തരുതെന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുകയാണ്.

പാര്‍ട്ടി പത്രത്തില്‍ വന്ന കാര്യമാണ് താന്‍ പറഞ്ഞതെന്ന് വിശദീകരിച്ച് എം.വി ഗോവിന്ദന് ഒരുപരിധി വരെ കൈകഴുകാന്‍ സാധിച്ചേക്കും. എന്നാല്‍ നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് ദേശാഭിമാനിക്ക് തുറന്ന് സമ്മതിക്കേണ്ടിവരും. കാരണം, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 319 പ്രകാരം പീഡിപ്പിക്കപ്പെടുന്നയാളെ രക്ഷിക്കാനുള്ള നിയമപരമായ ബാധ്യത അവിടെയുള്ളയാള്‍ക്കുണ്ടെന്നിരിക്കെ, ദേശാഭിമാനി പറയുന്നതു പോലെ കെ.സുധാകരന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടേണ്ടതാണ്. പിണറായി വിജയന് കീഴിലെ അന്വേഷണം സംഘം എന്തുകൊണ്ട് അത് ചെയ്തില്ലെന്ന ചോദ്യം വരുമ്പോള്‍ ക്രൈംബ്രാഞ്ചും പ്രതിക്കൂട്ടിലാവും. അത് ഒഴിവാക്കാന്‍ ദേശാഭിമാനി വാര്‍ത്തയെ സര്‍ക്കാറിനും തള്ളിപ്പറയേണ്ടി വരും. അപകടം മണത്ത ക്രൈംബ്രാഞ്ച് നേരത്തെ തന്നെ വാര്‍ത്ത നിഷേധിച്ചിരുന്നു. ചുരുക്കത്തില്‍, സര്‍ക്കാറിനെയും പാര്‍ട്ടി സെക്രട്ടറിയെയും കുഴക്കിയ വാര്‍ത്ത വ്യാജനായിരുന്നുവെന്ന് ദേശാഭിമാനിക്കും സമ്മതിക്കേണ്ടി വരും. നിയമപ്രശ്‌നം അവിടംകൊണ്ടും തീരുന്നില്ല. എം.വി ഗോവിന്ദനെതിരെ കെ.സുധാകരന്‍ മാനനഷ്ടക്കേസും ഗൂഢാലോചന കേസും ഫയല്‍ ചെയ്യാനുള്ള സാധ്യതയാണ് സിപിഎം ഭയക്കുന്നത്. ഇത്തരത്തില്‍ ഒരു വാര്‍ത്ത പടച്ചുണ്ടാക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രമുഖരുടെ പങ്കും സംശയിക്കുന്നുണ്ട്. അതിലൊരാള്‍ ദേശാഭിമാനിയില്‍ ഉന്നത പദവി വഹിച്ചയാളും മറ്റൊരാള്‍ കണ്ണൂരില്‍ നിന്നുള്ള പ്രമുഖനുമാണ്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ എഡിറ്റോറിയലെഴുതി മഷിയുണങ്ങും മുമ്പ് വ്യാജ വാര്‍ത്ത നല്‍കി നാണംകെടേണ്ടി വന്നതില്‍ ദേശാഭിമാനിയിലും ഭിന്നത ശക്തമാണ്.

Advertisement
inner ad

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

Published

on

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured