കുട്ടികളുടെ ഓൺലൈൻ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുന്നു: റോജി.എം.ജോൺ എംഎൽഎ

കടക്കാവൂർ : ചിറയിൻകീഴ് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിൽ നിന്നും ലഭിച്ചതുക കൊണ്ട് പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി.മൊബൈൽ ഫോൺ വിതരണോദ്ഘാടനം റോജി. എം. ജോൺ എം.എൽ.എ നിർവ്വഹിച്ചു . കുട്ടികളുടെ ഓൺലൈൻ പഠനത്തിനായുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണെന്ന് റോജി എം.ജോൺ പറഞ്ഞു .കുട്ടികളുടെ രണ്ടാമത്തെ അധ്യാന വർഷം ആരംഭിച്ചിട്ടും ഓൺലൈൻ പഠനത്തിൻ്റെ പരിധിക്ക് പുറത്ത് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഉള്ളത് .അവരെ സഹായിക്കുന്നതിൽ സന്നദ്ധ സംഘടനകളും രാഷ്ട്രീയ സംഘടനകളും വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് റോജി എം.ജോൺ കൂട്ടിച്ചേർത്തു . കടക്കാവൂർ പഞ്ചായത്തിലെ SSLC പ്ലസ് ടൂ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ ഈ കൂട്ടായ്മയിലൂടെ അമ്പതിലധികം സ്മാർട്ട് ഫോണുകൾ ഇതിനോടകം വിതരണം ചെയ്തു. ഒ.ഐ.സി.സി യുടെ സഹായത്തോടെ നൂറിലധികം പൾസ് ഓക്സിമീറ്ററുകളും വിതരം ചെയ്തിരുന്നു .ഡിസിസി ജന:സെക്രട്ടറി എം.ജെ ആനന്ദ് അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് അനൂപ് മുഖ്യ പ്രഭാഷണം നടത്തി.ഡി. സി.സി ജനറൽ സെക്രട്ടറി കെ.പി രാജശേഖരൻ നായർ, അഡ്വ. റസൂൽ ഷാ,രാധാമണി ടീച്ചർ, യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നിഹാൽ ഷിഹാബുദ്ധീൻ, ഷെറിൻ ജോൺ, ഗോപകുമാർ, രാജ് ഹരിദാസ്, മോനി ശാർക്കര, മനു, ബേബി, ജയന്തി സോമൻ, മിനി, സന്തോഷ്, കൃഷ്ണൻകുട്ടി ,യാസിർ, ഷാൻ ‘അൻഫാർ, രാജിത, തൗഫീക്ക് എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment