സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് താല്‍ക്കാലിക വിരാമം ; ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും വൈസ് ചാന്‍സലറുടെ ചുമതല നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിന് താല്‍ക്കാലിക വിരാമം. വിവാദങ്ങള്‍ അവസാനിപ്പിച്ചു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും വൈസ് ചാന്‍സലറുടെ ചുമതല നിര്‍വഹിച്ചു തുടങ്ങി.പ്രശ്‌നപരിഹാരത്തിനായി, നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണര്‍ക്ക് നല്‍കിയത്. രണ്ട് തവണ അദ്ദേഹത്തെ ഫോണില്‍ വിളിച്ചും പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവര്‍ണര്‍ നിലപാട് മയപ്പെടുത്തിയത്. ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശുപാശ തള്ളിയതാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിന് കാരണമായത്. ചട്ടങ്ങള്‍ മറികടന്ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വി.സിക്ക് വീണ്ടും നിയമനം നല്‍കിയതും രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കുന്നതില്‍ കേരള സര്‍വകലാശാല വിയോജിച്ചതുമടക്കമുള്ള വിഷയങ്ങളുയര്‍ന്നതോടെയാണ് ഗവര്‍ണര്‍ പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയ ഇടപെടലുകളുണ്ടെന്നും അങ്ങനെയെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തിരുന്നു.അടുത്തമാസം ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബജറ്റിനു മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗം നടത്തേണ്ട ഗവര്‍ണറെ അനുനയിപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ആവശ്യമായിരുന്നു. ഈ സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് മുഖ്യമന്ത്രി ഗവര്‍ണറുമായി സന്ധി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്.സര്‍വകലാശാല ഫയല്‍ നോക്കുമ്പോഴും കണ്ണൂര്‍ വി.സി നിയമന കേസില്‍ ഗവര്‍ണര്‍ കോടതിയില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

Related posts

Leave a Comment