സർക്കാർ വഞ്ചന പുറത്തായി ; പൗരത്വനിയമത്തിനെതിരായ സമരം: 835 കേസുകളിൽ പിൻവലിച്ചത് രണ്ടെണ്ണം മാത്രം

കൊച്ചി : കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം ഒട്ടേറെ സമരങ്ങൾ നടന്നിരുന്നു. കേന്ദ്ര സർക്കാരിനെതിരെ നടന്ന ഈ സമരങ്ങൾക്കെതിരെ അന്ന് വ്യാപകമായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമയം എത്തിയപ്പോൾ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പൗരത്വ നിയമ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട നിയമനടപടികൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ വെറും തെരഞ്ഞെടുപ്പു തന്ത്രമായി മാത്രം അത് മാറിയെന്ന് വസ്തുതകൾ നിരത്തി പ്രതിപക്ഷം തെളിയിച്ചിരിക്കുകയാണ്. നിയമസഭയിലാണ് ഇതുസംബന്ധിച്ച ചോദ്യം പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി അനുസരിച്ച് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ആകെ എടുത്തിട്ടുള്ള 835 കേസുകളിൽ വെറും രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചിരിക്കുന്നത്.

Related posts

Leave a Comment