Connect with us
48 birthday
top banner (1)

Service news

സർക്കാർ ജീവനക്കാരും സ്കൂൾ അധ്യാപകരും വീണ്ടും പ്രക്ഷോഭത്തിലേക്ക്

Avatar

Published

on

തിരുവനന്തപുരം: വർഷങ്ങളായി ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരും സ്കൂൾ അധ്യാപകരും സമരത്തിലേക്ക്. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് സ്കൂൾ ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) നേതൃത്വത്തിൽ ജനുവരി 24ന് പണിമുടക്ക് നടത്താനാണ് തീരുമാനം. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറഞ്ഞ് രണ്ട് തവണ അധികാരത്തിൽ വന്ന സർക്കാരാണിത്. എന്നിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ പറഞ്ഞു.
മൂന്നര വർഷമായി ക്ഷാമബത്ത നൽകിയിട്ട്. വരുന്ന ജനുവരി ആകുമ്പോൾ 7 ഗഡു കുടിശികയാകും. 2019ലെ ശമ്പള പരിഷ്കരണ കുടിശിക ഇതുവരെ നൽകിയിട്ടില്ല. ലീവ് സറണ്ടർ നാല് വർഷമായി തടഞ്ഞുവച്ചിരിക്കുകയാണ്. കൂടാതെ അധ്യാപക നിയമനം ഉൾപ്പെടെ അട്ടിമറിച്ചു. ഇത്തരം നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്ന് ജയകുമാർ പറഞ്ഞു. പെൻഷൻകാർക്ക് നൽകുന്ന ക്ഷാമാശ്വാസവും കുടിശികയുണ്ട്. ഇതിനെല്ലാം പുറമെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് നിർത്തലാക്കി ആരംഭിച്ച മെഡിസെപ്പ് പദ്ധതിയുടെ ആനുകൂല്യം ജീവനക്കാർക്ക് ലഭിക്കുന്നില്ല. കുടിശിക നൽകാനുള്ളതിനാൽ പല ആശുപത്രികളും മെഡിസെപ്പിൽ നിന്ന് പിന്മാറിയതും ജീവനക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ക്ഷാമബത്ത കുടിശിക നൽകാത്തതിനെതിരെ നൽകിയ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലിന്റെ പരിഗണനയിലാണ്. കുടിശിക എന്ന് നൽകുമെന്ന് ഈ ഡിസംബർ 11ന് അറിയിക്കണമെന്നാണ് ട്രൈബ്യുണൽ സർക്കാരിന് നൽകിയ നിർദേശം. ഇത്രയൊക്കെ ആയിട്ടും ഇതുവരെ ഒരു ചർച്ചയ്ക്ക് പോലും സർക്കാർ തയാറായിട്ടില്ലെന്നും വിമർശനമുണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ബജറ്റ് :ജീവനക്കാരെ വഞ്ചിച്ചു – സെക്രട്ടേറിയറ്റ് അസോസിയേഷൻ

ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധം

Published

on

തിരുവനന്തപുരം:സംസ്ഥാന സർക്കാർ ജീവനക്കാരുടെ സുപ്രധാനമായ ആവശ്യങ്ങൾ നിരാകരിച്ചു കൊണ്ട് ജീവനക്കാരുടെ ഡിഎ കേവലം രണ്ട് ശതമാനം മാത്രമായി പരിമിതപ്പെടുത്തി പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാർ ബജറ്റ് പ്രസംഗത്തിൻ്റെ പകർപ്പ് കത്തിച്ചു പ്രകടനം നടത്തി.

വാഗ്ദാനങ്ങൾ ജലരേഖയാക്കിയും ഉറപ്പുകൾ ലംഘിച്ചും സംസ്ഥാ സർക്കാർ ജീവനക്കാരെ കേരള ബജറ്റിൽ വഞ്ചിച്ചുവെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി ബിനോദ് കെയും അഭിപ്രായപ്പെട്ടു.
ഡി എ കുടിശ്ശിക ആറു ഗഡുവായിരിക്കെ വെറും ഒരു ഗഡു ഡി എ മാത്രമേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളൂ.
ജീവനക്കാർക്ക് നിലവിൽ 18% ഡി എ കുടിശ്ശികയുണ്ട്.2024 ജനുവരി മുതൽ 3% ഡി എ ക്കൂ കൂടി ജീവനക്കാർ അർഹരായി.ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഡി എ 2.% ആണ്. ഏപ്രിൽ മാസത്തെ ശമ്പളത്തിൽ ഡി എ അനുവദിക്കുമ്പോൾ കുടിശ്ശിക ഡി എ ഗന്ധുക്കൾ ആറായി തുടരുകയും തുക 19% ആയി ഉയരുകയും ചെയ്യും..
ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആത്മാർത്ഥയില്ലാത്ത കപട പ്രഖ്യാപനമാണ് എൽ ഡി എഫ് സർക്കാരിൻ്റേത്.
അഷ്വേർഡ് പെൻഷൻ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായി ‘പിൻവലിക്കില്ലെന്ന് ഉറപ്പായിരിക്കുന്നു. ഇത് മറ്റാെരു മെഡിസെപ്പായി മാറുമോ എന്ന ആശങ്കയiണ് ജീവനക്കാർക്കുള്ളത്. പങ്കാളിത്ത പെൻഷൻ പിലിൻ വലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കണമെന്ന ആവശ്യം പുതിയ പദ്ധതി പ്രഖ്യാപനത്തിലൂടെ ഇടതു സർക്കാർ ചവറ്റുകുട്ടയിലേക്ക് തള്ളിയിരിക്കുകയാണ് – ഇർഷാദ് എം.എസും ബിനോദ് കെ യും കുറ്റപ്പെടുത്തി

Advertisement
inner ad

കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ‘ജനറൽ സെക്രട്ടറി ബിനോദ് കെ അദ്ധ്യക്ഷനായിരുന്നു. ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ‘നൗഷാദ് ബദറുദ്ദീൻ, ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി വി എബിനു, കെ എം അനിൽകുമാർ, എ സുധീർ, ഗോവിന്ദ് ജി ആർ, റീജ എൻ., ജി രാമചന്ദ്രൻ നായർ, റൈസ്റ്റൺ പ്രകാശ് സി സി ,സുനിത എസ് ജോർജ്, റോസമ്മ ഐസക്ക്,ആർ രാമചന്ദ്രൻ നായർ, സ്മിതാ അലക്സ്, മീര സുരേഷ്, ഷിബു ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Kerala

പണിമുടക്കിൻ്റെ പേരിൽ സെക്ര. അസാേസിയേഷൻ നേതാവിന് സസ്പെൻഷൻ

Published

on

തിരുവനന്തപുരം:സെക്രട്ടേറിയറ്റിൽ 1400 ഓളം പേർ പണിമുടക്കിൽ പങ്കെടുത്തെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ അറിയിച്ചു. കരിനിയമമായ ഡയസ്നോണിനെയും സ്ഥലം മാറ്റഭീഷണികളെയും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിലെ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തത്. കഴിഞ്ഞ ഏഴര വർഷക്കാലമായി കേരളത്തിൽ തുടർന്നു വരുന്ന അവകാശ നിഷേധങ്ങൾക്കും ആറു ഗഡു ഡി എ കുടിശ്ശിക വരുത്തിയതിനും നാല് വർഷമായി ലിവ് സറണ്ടർ നിർത്തലാക്കിയതിനും എതിരായാണ് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ,കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റിൽ പണിമുടക്കിയത്.
പണിമുടക്ക് വൻ വിജയമായിരുന്നുവെന്നും പണിമുടക്കിലെ പങ്കാളിത്തം കണ്ട് വിറളിപൂണ്ട ഭരണ സംഘടന മന:പൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ ,ജനറൽ സെക്രട്ടറി തിബിൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, ,കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു.

Continue Reading

Kerala

മാനദണ്ഡം പാലിക്കാത്ത കൂട്ട സ്ഥലം മാറ്റം : ഡി എം ഇ ഓഫീസ് ധർണ്ണ നടത്തി കെജിഎംസിടിഎ

Published

on

തിരുവനന്തപുരം; കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കൂട്ട സ്ഥലം മാറ്റ നടപടിയിൽ പ്രതിക്ഷേധിച്ചു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഇന്ന് ഡിഎംഇ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് ഡോ റോസ്നാരാ ബീഗം ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഡോ ഹരിപ്രസാദ്, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കവിത രവി തുടങ്ങിയവർ സംസാരിച്ചു.

വിവിധ ജില്ലകളിലെ മെഡിക്കൽ കോളേജു പ്രിൻസിപ്പൽമാരെയും അതാതു യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധം അറിയിച്ചു

Advertisement
inner ad

കൂട്ട സ്ഥലംമാറ്റപട്ടികയിൽ ഉൾപ്പെടുത്തിയവരെ എത്ര നാളേയ്ക്ക് ആണെന്നോ, എപ്പോൾ തിരികെ നിയമിക്കുമെന്ന കാര്യത്തിലോ ഡി.എം.ഇ ക്ക് വ്യക്തമായ മറുപടി നൽകാനായില്ല. എന്നാൽ സ്ഥാനക്കയറ്റ നടപടികളും, എൻട്രി കേഡറിലേക്ക് ഉള്ള പി.എസ്.സി പരീക്ഷയും തുടർ നടപടികളും വേഗത്തിൽ ആക്കുന്നത് പരിഗണിക്കാമെന്ന് ഡിഎംഇ അറിയിച്ചു.

നിയമവിരുദ്ധമായ സ്ഥലംമാറ്റ നടപടികൾ വേഗത്തിൽ തന്നെ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതായും, അക്കാര്യത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ
ഫെബ്രുവരി 1 മുതൽ മെഡിക്കൽ കോളേജുകളിലെ അധ്യായനത്തിൽ നിന്ന് മാറി നിൽക്കുവാനും അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ തീരുമാനിച്ചു.
ഒരു വർഷം മുൻപ് നടത്തിയ പൊതു സ്ഥലംമാറ്റ പട്ടികയിൽപ്പെട്ടവർ ഉൾപ്പെടെയുള്ളവരെ കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളിലേക്ക് സ്ഥലം മാറ്റിയ നടപടിയിൽ വേണ്ടത്ര വ്യക്തത വരുത്തുവാൻ സർക്കാരിനോ , ഡിഎംഇയുടെ ഭാഗത്ത് നിന്നോ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം ശക്തമാക്കാൻ കെജിഎംസിടിഎ തീരുമാനിച്ചത്.

Advertisement
inner ad
Continue Reading

Featured