Connect with us
48 birthday
top banner (1)

Kerala

സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്നു: കെപിഎസ്ടിഎ

Avatar

Published

on

കൊച്ചി: പൊതുവിദ്യാഭ്യാസ ശാക്തീകരണവുമായി രംഗത്തുവന്ന ഇടതു സർക്കാർ ഈ മേഖലയെ തകർക്കാനുള്ള പരീക്ഷണങ്ങൾ നടത്തുകയാണെന്നും യാതൊരു ആസൂത്രണവുമില്ലാതെ തയ്യാറാക്കിയ അക്കാദമിക കലണ്ടർ അതിൻ്റെ ഭാഗമാണെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി ആരോപിച്ചു. പരിഷ്ക്കരണങ്ങൾ നടപ്പിലാക്കുമ്പോൾ സ്വീകരിക്കേണ്ട പ്രാരംഭ നടപടിക്രമങ്ങൾ പോലും ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിട്ടില്ല.

കോളേജ്, ഹയർ സെക്കണ്ടറി മേഖലകളിൽ ശനിയും ഞായറും അവധിയാക്കി മികവിനു ശ്രമിക്കുന്ന സർക്കാർ പ്രൈമറിതലം മുതൽ പ്രവൃത്തിദിനം വർധിപ്പിച്ചത് പൊതു സമൂഹത്തിൽ ശക്തമായ എതിർപ്പ് നേരിട്ടപ്പോൾ ഉരുണ്ടുകളിക്കേണ്ട ഗതികേടിലായി. പ്രൈമറി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പഠനം നടത്തുന്ന വിദ്യാലയങ്ങളിൽ ചില ക്ലാസ്സുകൾക്ക് പഠനം ഒരുക്കുകയും മറ്റുള്ളവർക്ക് അവധി വരുകയും ചെയ്യുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തെ ഇല്ലാതാക്കും. വാഹന സൗകര്യത്തിനായി പതിനായിരക്കണക്കിന് രൂപയുടെ സാമ്പത്തിക ബാധ്യതയും പ്രതിസന്ധിയിൽ പെട്ടുഴലുന്ന വിദ്യാലയങ്ങൾക്ക് ഇടിത്തീയാകും.

Advertisement
inner ad

വിദ്യാഭ്യാസ അവകാശ നിയമങ്ങളുടെ അടിസ്ഥാന വസ്തുതകൾ പോലും മനസ്സിലാക്കാതെ നിയമവിരുദ്ധമായും ഏകപക്ഷീയമായും അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കുകയും അധ്യാപകരെയും വിദ്യാർത്ഥികളെയും തരംതിരിച്ച് വേർതിരിവ് ഉണ്ടാക്കി അന്തഛിദ്രത ഉണ്ടാക്കി പൊതുവിദ്യാഭ്യാസ മേഖലയെ ഭിന്നിപ്പിക്കുന്ന സമീപനം അംഗീകരിക്കില്ലെന്നും ശക്തമായ സമരങ്ങളിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും സർക്കാരിൻ്റെ ബ്രിട്ടീഷ് തന്ത്രത്തെ നേരിടുമെന്നും കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.

സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു,ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ. രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി.വി. ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി,പി എസ് മനോജ് , വിനോദ് കുമാർ, പി.എം നാസർ, ജി.കെ. ഗിരീഷ്, എം.കെ. അരുണ എന്നിവർ സംസാരിച്ചു.

Advertisement
inner ad

Kerala

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

Published

on

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ ഉൾപ്പെടെ അവധി ബാധകമാണ്. മോഡൽ റസിസൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

‘ജനത്തെ സ്പർശിച്ച നേതാവ്, അവിശ്രമം എന്ന പദത്തിന് പര്യായമായ ജീവിതം’ ; ഉമ്മൻചാണ്ടി അനുസ്മരിച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: അവിശ്രമം എന്ന പദത്തിന് എല്ലാ അർത്ഥത്തിലും പാര്യായമായി മാറിയ ജീവിതമായിരുന്നു ഉമ്മൻചാണ്ടിയുടേത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയകാലത്ത് രാഷ്ട്രീയം മറന്ന് ഒന്നിച്ചു. രോഗാതുരമായ കാലത്തെ കുറിച്ച്‌ ചെറിയ വിവരണമേ ആത്മകഥയില്‍ പോലും പറഞ്ഞിട്ടുള്ളൂ. അതികഠിന രോഗാവസ്ഥയിലും പ്രസന്നതയോടെ മാത്രം സംസാരിച്ചു. അതിജീവനത്തിന്റെ മികച്ച മാതൃക കൂടിയാണ് ഉമ്മൻചാണ്ടി. വിമർശിക്കുന്നവരും തളർത്തുന്നവരും ഉണ്ടാകും. പക്ഷേ അതിലൊന്നും വീഴാതെ ലക്ഷ്യത്തിലേക്ക് നടന്നടുക്കണമെന്നും പിണറായി പറഞ്ഞു. ഓർമ്മയില്‍ ഉമ്മൻചാണ്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയിലടക്കം ഉമ്മൻചാണ്ടിയോട് പല കാര്യങ്ങളില്‍ യോജിപ്പും ചില കാര്യങ്ങളില്‍ വിയോജിപ്പും ഉണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.അത് തുറന്ന് പറയാൻ സ്വാതന്ത്ര്യമുള്ള സൗഹൃദമായിരുന്നു പരസ്പരം ഉണ്ടായിരുന്നത്. രാഷ്ട്രീയമായി ഇരു ചേരികളിലായിരുന്നെങ്കിലും സൗഹൃദത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ലെന്നും പിണറായി പറഞ്ഞു.

Advertisement
inner ad

പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും ഉമ്മൻചാണ്ടിക്ക് തിരുവനന്തപുരവുമായി അഭേദ്യമായ ബന്ധമുണ്ടായിരുന്നു. പകുതിയിലധികം ജീവിതകാലവും ഉമ്മൻചാണ്ടി ചെലവഴിച്ചത് തിരുവനന്തപുരത്താണ്. മുഖ്യമന്ത്രിയായി എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ ആദ്യം കണ്ടത് ഉമ്മൻചാണ്ടിയെയാണ്. ഓരോ മേഖലയും ഓരോ തരത്തിലുള്ള നേതൃഗുണമാണ് ആവശ്യപ്പെടുന്നത്. ജനങ്ങളെ സ്പർശിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവർക്ക് മാത്രമെ പൊതു പ്രവർത്തനത്തില്‍ മികവുണ്ടാക്കാനാകൂ. ഇതിന് നല്ല ഉദാഹരണമായിരുന്നു ഉമ്മൻചാണ്ടിയെന്നും പിണറായി പറഞ്ഞു.

Advertisement
inner ad
Continue Reading

Idukki

തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു

Published

on

മൂന്നാർ: ഇടുക്കിയിൽ തേയില ഫാക്ടറിയിലെ യന്ത്രത്തില്‍ തല കുടുങ്ങി തൊഴിലാളി മരിച്ചു. പട്ടുമല സ്വദേശി രാജേഷ് (37) ആണ് മരിച്ചത്.ഇന്ന് രാവിലെ തേയില സംസ്‌കരിക്കുന്ന യന്ത്രം വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം.
യന്ത്രം അബദ്ധത്തില്‍ ഓണാകുകയും രാജേഷിന്റെ തല കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. മറ്റ് തൊഴിലാളികളാണ് യന്ത്രം ഓഫ് ചെയ്ത് രാജേഷിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Featured