Connect with us
48 birthday
top banner (1)

Kerala

ശബരിമലയില്‍ സര്‍ക്കാരും ദേവസ്വവും പരാജയപ്പെട്ടു; മണ്ഡലകാലത്തെ ദുരവസ്ഥ മകരവിളക്കിന് ഉണ്ടാകരുത്; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Avatar

Published

on


ശബരിമലയില്‍ മണ്ഡലകാലത്ത് സര്‍ക്കാരിനും ദേവസ്വത്തിനും ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ച്, മകരവിളക്ക് തീര്‍ത്ഥാടനത്തിന് എല്ലാ ഭക്തര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി.

തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

Advertisement
inner ad

കത്ത് പൂര്‍ണരൂപത്തില്‍

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഒരുക്കിക്കൊടുക്കുന്നതിലും അടിസ്ഥാനസൗകര്യം ഒരുക്കുന്നതിലും സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ദയനീയമായി പരാജയപ്പെട്ടു. 41 ദിവസം വ്രതമെടുത്ത് അയ്യപ്പനെ കാണാനെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനം ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും കടമയാണ്. എന്നാല്‍ ആ കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുന്ന ദയനീയമായ കാഴ്ചയാണ് ശബരിമലയില്‍ കണ്ടത്. ഇന്ത്യയിലെ തന്നെ ഏറ്റവും സുപ്രധാനമായ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ചരിത്രത്തിലാദ്യമായി ഭക്തര്‍ പാതിവഴിയില്‍ മാല അഴിച്ചു വച്ച് മടങ്ങിപ്പോകുന്ന ദുരവസ്ഥയുണ്ടായി എന്നത് സങ്കടകരമാണ്.

Advertisement
inner ad

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതില്‍ കടുത്ത അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. നിരവധി ദിവസങ്ങളില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ് ഉണ്ടായത്. വെള്ളവും ഭക്ഷണവും ഇല്ലാതെ മണിക്കൂറുകളോളം കുഞ്ഞുങ്ങളും സ്ത്രീകളും പ്രായമായവരും ക്യൂ നില്‍ക്കുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു. ക്യൂവില്‍ നില്‍ക്കുന്ന ഭക്തര്‍ക്ക് കുടിവെള്ളം പോലും നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ല. അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച ദാരുണ സംഭവം വരെ ഉണ്ടായി.

മണ്ഡലകാലത്തിനു മുന്നോടിയായി മുന്നൊരുക്കങ്ങളോ, അവലോകനമോ നടത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. കാര്യമായ അവലോകന യോഗങ്ങള്‍ നടക്കാത്തതും പോലീസും ദേവസ്വം ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങളും തീര്‍ഥാടന കാലത്തെ ദോഷകരമായി ബാധിച്ചു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഭംഗിയായി നടന്നിരുന്ന ശബരിമല തീര്‍ത്ഥാടനമാണ് ഇത്തവണ താറുമാറായത്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി തന്നെ പമ്പയിലെത്തി അവലോകന യോഗം നടത്തി ഏഴ് വകുപ്പുകളെ ഏകോപിപ്പിച്ചിരുന്നു. തിരക്ക് എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ഫലപ്രദമായി നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ ഈ മണ്ഡലകാലത്ത് ഉണ്ടായ സംഭവങ്ങള്‍ ചരിത്രത്തിലാദ്യമാണ്.ശബരിമലയില്‍ പോലീസിന്റെ പ്രവര്‍ത്തനം പരിതാപകരമായിരുന്നു എന്നതാണ് വസ്തുത. ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു പരിചയമുള്ള പൊലീസുകാരെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി. പൊലീസ് ഭക്തരോട് മോശമായും ക്രൂരമായും പെരുമാറി എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കാനെന്ന പേരില്‍ അയ്യപ്പഭക്തന്മാര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ പന്തളത്തും ചെങ്ങന്നൂരും വടശ്ശേരിക്കരയിലും ളാഹയിലും എരുമേലിയിലും മണിക്കൂറുകളോളം റോഡില്‍ തടഞ്ഞ് ഭക്തജനങ്ങളെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുന്ന പോലീസ് രാജിന് അടിയന്തരമായി അറുതി വരുത്തണം.

Advertisement
inner ad

ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിയിരുന്നില്ല. പമ്പ മുതല്‍ സന്നിധാനം വരെ മതിയായ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. മതിയായ ആംബുലന്‍സ് സര്‍വീസും ഒരുക്കിയിരുന്നില്ല. ആവശ്യത്തിന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ പോലും ഇല്ലായിരുന്നു. കുഞ്ഞുങ്ങളെയും സ്ത്രീകളെയും ഭക്തരെയും ബസില്‍ കുത്തി നിറച്ച് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കൊണ്ടു പോകുന്ന അവസ്ഥയാണ് ഉണ്ടായത്.ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന്റെയും ദേവസ്വം മന്ത്രിയുടെയും പ്രവര്‍ത്തനങ്ങള്‍ പരിതാപകരമായിരുന്നു. അവധി ദിവസങ്ങളില്‍ സ്ത്രീകളും കുഞ്ഞുങ്ങളും ശബരിമലയില്‍ പോകരുതെന്ന വിചിത്രമായ പ്രസ്താവനയാണ് ദേവസ്വം പ്രസിഡന്റ് നടത്തിയത്. ശബരിമലയില്‍ പരാജയം ഭക്തരുടെ തലയില്‍ കെട്ടിവെക്കാനുള്ള വിചിത്രമായ നടപടിയാണ് ദേവസ്വം മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് സര്‍ക്കാരിന് ഉണ്ടായ വീഴ്ചകള്‍ പരിഹരിച്ചുകൊണ്ട് വരുന്ന മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ഈ വര്‍ഷം ഭക്തജനതിരക്ക് മുന്‍ വര്‍ഷങ്ങളിനേതിനെക്കാള്‍ വര്‍ദ്ധിക്കുമെന്ന് കണ്ട് എല്ലാ അയ്യപ്പഭക്തന്മാര്‍ക്കും സുഗമായ ദര്‍ശനം നടത്തുവാനും അഭിഷേകം നടത്തുവാനുമുള്ള കുറ്റമറ്റ ക്രമീകരണങ്ങള്‍ ഉറപ്പ് വരുത്തുവാന്‍ സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Kerala

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: ജീവനക്കാരെ പുകമറയില്‍ നിര്‍ത്തി അവഹേളിക്കരുത്; അനര്‍ഹരുടെ പേര് വിവരം പുറത്ത് വിടണം; ചവറ ജയകുമാര്‍

Published

on

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരില്‍ സർക്കാർ ജീവനക്കാരുമുണ്ടെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ അനര്‍ഹരായവരുടെ ലിസ്റ്റ് പുറത്തു വിടാന്‍ തയ്യാറാകണമെന്ന് കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ചവറ ജയകുമാര്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ആരേയും സംരക്ഷിക്കേണ്ട ബാധ്യത സര്‍വ്വീസ് സംഘടനകള്‍ക്കും പൊതു സമൂഹത്തിനും ഇല്ല. പെന്‍ഷന്‍ തുക തട്ടിയെടുത്തവരുടെ കൈയില്‍ നിന്ന് പണം തിരികെ ഈടാക്കുന്നത് മാത്രമല്ല ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരം കേസ്സെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പേര് വിവരങ്ങള്‍ രഹസ്യമായി വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഇഷ്ടക്കാരെ സംരക്ഷിക്കാനാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഇത് പരിഹരിക്കണം.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ മൊത്തം ആരോപണത്തിന്‍റെ കരിനിഴലിലാണ്. ചെയ്യാത്ത കുറ്റത്തിന് മറുപടി പറയേണ്ടി വരുന്ന ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. സ്പാര്‍ക്കുവഴി ശമ്പളം വാങ്ങുന്നവരില്‍ താത്ക്കലികമായി നിയമനം നേടിയവര്‍ വരെയുണ്ട്. പി.എസ്.സിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴിയല്ലാതെ സര്‍വ്വീസില്‍ കയറിയ രണ്ട് ലക്ഷത്തോളം പേരില്‍ ആരെങ്കിലുമാണോ ഇത്തരത്തില്‍ പണം കൈപ്പറ്റിയതെന്ന് അന്വേഷിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിക്കുന്നതല്ലാതെ കളങ്കിതരുടെ പേര് പുറത്തു വിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദുരൂഹമാണ്.  68 ലക്ഷത്തോളം ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരില്‍ 1458 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ് എന്നാണ് പറയുന്നത്.  ഇതിന്‍റെ സത്യാവസ്ഥ പുറത്തു വിട്ടേ മതിയാകൂ. കേരളത്തിലെ മൊത്തം ജീവനക്കാരേയും ആരോപണ നിഴലില്‍ നിര്‍ത്തി സര്‍ക്കാരിന് ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന്  കൈകഴുകാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തി പല തട്ടുകളില്‍ പരിശോധന നടത്തിയാണ് പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.  ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ നല്‍കാതെ ഇത് സാധ്യമല്ല. അപേക്ഷകരുടെ ആധാര്‍ വിവരങ്ങള്‍ പരിശോധിച്ച് സര്‍ക്കാരിന്‍റെ മറ്റ് ആനുകൂല്യങ്ങള്‍ വാങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.
തദ്ദേശ  സ്ഥാപനങ്ങളിലെ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഇടപെടലുകളും അന്വേഷിക്കണം.  അനര്‍ഹരെ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍, ആ തദ്ദേശ സ്ഥാപനത്തിന്‍റെ പ്രതിനിധികള്‍ക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. 
ക്ഷേമ പെന്‍ഷനിലെ എല്ലാ ദുരൂഹതകളും പുറത്ത് കൊണ്ടു വരാന്‍ അനര്‍ഹരുടെ പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Continue Reading

Featured