Connect with us
48 birthday
top banner (1)

Kerala

ലത്തീൻ അതിരൂപതയ്ക്കെതിരെ വീണ്ടും സർക്കാർ; മന്ത്രിമാർക്കെതിരെ തീരദേശ ജനതയുടെ മുന്നറിയിപ്പ്

Avatar

Published

on

വികാരി ജനറലിനെതിരെ കേസെടുത്തതിൽ പ്രതിഷേധം

നിസാർ മുഹമ്മദ്

Advertisement
inner ad

തിരുവനന്തപുരം: ലത്തീൻ അതിരൂപതയ്ക്കെതിരെ പ്രതികാര നടപടികളുമായി വീണ്ടും ഇടതുസർക്കാർ. മുതലപ്പൊഴിയിൽ മൽസ്യ തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചതിന്റെ പേരിൽ ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേരയ്ക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്താണ് സർക്കാരിന്റെ പുതിയ പ്രതികാരം. വികാരി ജനറലിന് പുറമേ കണ്ടാലറിയാവുന്ന അമ്പതു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിനെതിരെ തീരദേശത്ത് പ്രതിഷേധം ആഞ്ഞടിക്കുകയാണ്. നേരത്തെ, വിഴിഞ്ഞം സമരത്തിന്റെ പേരിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കും തീരദേശവാസികൾക്കുമെതിരെ കേസുകൾ ചുമത്തിയതിന് പിന്നാലെയാണ് ഫാ. യൂജിൻ പെരേരയെയും കേസിൽ കുടുക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം ജൂലൈയിലാണ് വിഴിഞ്ഞത്ത് സമരം തുടങ്ങിയത്. അതുപിന്നീട് സർക്കാരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് വഴി തുറന്നെങ്കിലും സമാധാനചർച്ചകളിലൂടെ താൽക്കാലികമായി ഒത്തുതീർന്നിരുന്നു. ഒരു വർഷത്തിനിപ്പുറം വീണ്ടും ഏറ്റുമുട്ടൽ രൂക്ഷമാവുകയാണ്.
കഴിഞ്ഞ ദിവസം മുതലപ്പൊഴിയിൽ മൽസ്യബന്ധന യാനം മറിഞ്ഞ് ദുരന്തമുണ്ടായിട്ടും രക്ഷാപ്രവർത്തനങ്ങൾ വൈകിയതിനെതിരെ തീരദേശത്തെ ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നതിനിടെ, സ്ഥലത്തെത്തിയ മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവരോട് മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന ദുരന്തങ്ങൾക്ക് പരിഹാരമുണ്ടാകണമെങ്കിൽ എത്ര മൽസ്യ തൊഴിലാളി ജീവനുകൾ കൂടി പൊലിയണമെന്ന് ചോദിച്ചതായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രതിഷേധിച്ച മൽസ്യ തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് മന്ത്രി ശിവൻകുട്ടിയും ആന്റണി രാജുവും പറഞ്ഞത് കൂടുതൽ പ്രകോപം സൃഷ്ടിച്ചു. ഇതിനിടെ, അവിടെയെത്തിയ വികാരി ജനറൽ ഫാ. യൂജിൻ പെരേര കലാപത്തിന് ആഹ്വാനം നൽകിയെന്ന് ആരോപിച്ച് മന്ത്രി ശിവൻകുട്ടി ഔദ്യോഗികമായി മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയതിന് പിന്നാലെയാണ് അഞ്ചുതെങ്ങ് പൊലീസ് സ്വമേധയാ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത്. മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും യൂജിൻ പെരേരയെ പൊലീസ് പ്രതിയാക്കി. റോഡ് ഉപരോധിച്ചതിനാണ് കണ്ടാലറിയാവുന്ന അൻപതിലേറെ പേർക്കെതിരെ കേസെടുത്തത്.
പെട്ടെന്നുണ്ടായ പ്രതിഷേധം എന്നതിനേക്കാൾ, വിഴിഞ്ഞം സമര സാഹചര്യങ്ങളിലേക്ക് മുതലപ്പൊഴിയിലുണ്ടായ സംഭവങ്ങളെ ബന്ധിപ്പിച്ച് കൂടിയായിരുന്നു ശിവൻകുട്ടി പ്രതികരിച്ചത്.
വിഴിഞ്ഞം സമരത്തിന് നേതൃത്വത്തിന്‍റെ മുൻനിരയിലും ഫാ. യൂജിൻ പെരേരയുണ്ടായിരുന്നു. ഇക്കാര്യങ്ങൾ മനസ്സിൽ വെച്ച് കൂടിയായിരുന്നു മന്ത്രിയുടെ പരാമർശങ്ങൾ. ‘‘വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഒരു കലാപം തന്നെ ഉണ്ടാകാൻ ഇടയുള്ള പ്രവർത്തനമാണ് യൂജിൻ പെരേരയുടെ നേതൃത്വത്തിൽ നടത്തിയത്. അവസാനം സമരം ചെയ്യാൻ ആളുകൾ ഇല്ലാതെ വന്നപ്പോൾ എങ്ങനെയെങ്കിലും സമരം പിൻവലിച്ചുകൊണ്ടുപോകുന്ന നിലയാണുണ്ടായത്. ഇതിന്‍റെ വാശിയാണ് ആന്‍റണി രാജുവിനോടും എന്നോടും പ്രകടിപ്പിച്ചത്’’-ഇതായിരുന്നു മന്ത്രിയുടെ വാക്കുകൾ. തീരദേശത്തെ പള്ളികൾ മത്സ്യത്തൊഴിലാളികളിൽനിന്ന് പിരിവ് നടത്തി ചൂഷണം ചെയ്യുന്നുവെന്ന ഗുരുതര ആരോപണം കൂടി മന്ത്രി മുന്നോട്ടുവെച്ചതോടെ സാഹചര്യങ്ങൾ മുതലപ്പൊഴിയിൽ ഒതുങ്ങില്ലെന്ന സൂചനയാണ് തെളിയുന്നത്.
സാധാരണ തലസ്ഥാനജില്ലയിൽ നിന്നുള്ള മന്ത്രിമാർ ലത്തീൻ അതിരൂപതാ നേതൃത്വവുമായി അനുനയത്തിലാണ് മുന്നോട്ടുപോയിരുന്നത്. നേരത്തെ, വിഴിഞ്ഞം സമരഘട്ടത്തിൽ പോലും തുറമുഖത്തിന്‍റെയും ഫിഷറീസിന്‍റെയും ചുമതലയുള്ള മന്ത്രിമാരായിരുന്നു പ്രതികരിച്ചിരുന്നത്. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ സംയമനത്തോടെ പെരുമാറുന്ന കീഴ്വഴക്കമാണ് മുതലപ്പൊഴിയിൽ മാറിമറിഞ്ഞത്.
അതേസമയം, സർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി വികാരി ജനറൽ യൂജിൻ പെരേരയും രംഗത്തെത്തി. മുതലപ്പൊഴിയിൽ പ്രകോപനമുണ്ടാക്കിയത് മന്ത്രിമാരുടെ സംസാരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വേദന ഉൾക്കൊള്ളാതെയായിരുന്നു മന്ത്രിമാരുടെ പെരുമാറ്റം. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിക്കാനോ, മൃതദേഹം കണ്ടെത്താനുള്ള നടപടികൾ വിശദീകരിക്കാനോ അവർ തയ്യാറായില്ല. പകരം, ഷോ കാണിക്കരുതെന്നാണ് മന്ത്രിമാർ ആകെ പ്രതികരിച്ചത്. ഇതു തന്നെ എന്നോടും പറഞ്ഞു. എല്ലാം ആസൂത്രണത്തിന്റെ ഭാഗമാണ്. ചില ആളുകളെ നിശബ്ദരാക്കുന്നതിനായുള്ള പടപ്പുറപ്പാടാണിത്. വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് 140 കേസുകളുണ്ട്. ഇത് 141ാമത്തെ കേസാണ്. മറ്റൊരു കേസും എന്റെ പേരിലില്ല. മന്ത്രിമാരുടെ സംസാരമാണ് അന്തരീക്ഷം പ്രക്ഷുബ്ധമാക്കിയത്. ഇതിനിടെയിലാണ് ഞാനും ആർച്ച് ബിഷപ്പുമെത്തിയത്. അപ്പോൾ എന്നോടും ഷോ കാണിക്കരുത് എന്ന കാര്യം മന്ത്രി ആവർത്തിച്ചു. കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടോ എന്ന് ആരോപണമുന്നയിച്ചവർ തെളിയിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
തീരദേശ ജനത തിരിഞ്ഞതോടെ, മുതലപ്പൊഴിയിൽ നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്നും മഹിള കോൺഗ്രസ് ജില്ല അധ്യക്ഷ ഉൾപ്പെടെ നാലു സ്ത്രീകളാണ് പ്രതിഷേധിച്ചതെന്നുമുള്ള പുതിയ വാദവുമായി മന്ത്രി ആന്റണി രാജു രംഗത്തെത്തി. പ്രതിഷേധിച്ചവർ നാട്ടിലുള്ളവരോ മരണപ്പെട്ടവരുടെ ബന്ധുക്കളോ അല്ലെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

Kerala

സി. വി. പത്മരാജന് പി. എൻ. പണിക്കർ അവാർഡ്

Published

on

കൊല്ലം :കേരളത്തിലെ പ്രമുഖ സന്നദ്ധ സംഘടനയായ കേരളാ അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്പ്മെന്റ് (കാർഡ് ) ഏർപ്പെടുത്തിയ മികച്ച സാമൂഹിക പ്രവർത്തകനുള്ള പി.എൻ.പണിക്കർ അവാർഡിന് മുൻ മന്ത്രിയുംകെപിസിസ മുൻ പ്രസിഡന്റുമായ സി. വി. പത്മരാജൻ അർഹനായി.
പി. എൻ പണിക്കരുടെ ജന്മദിനമായ മാർച്ച്‌ ഒന്ന് സാമൂഹിക പ്രവർത്തക ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ചിഞ്ചു റാണി അവാർഡ് വിതരണം ചെയ്യും. കാർഡ് ചെയർമാൻ ഡോ. നടയ്ക്കൽ ശശിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എൻ.കെ പ്രേമചന്ദ്രൻ എം പി ഉത്ഘാടനം ചെയ്യും. എസ് സുധീശൻ പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തും.

Continue Reading

Kerala

ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു

Published

on

പാലക്കാട്‌: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനു മകളും മരിച്ചു. ഇടക്കുർശി ടി.എ. കോംപ്ലക്സില്‍ വി.വി.എം.സ്റ്റോർ നടത്തുന്ന തുരുത്തുംപള്ളിയാലില്‍ മോഹനൻ (51), മകള്‍ വർഷ(22) എന്നിവരാണ് മരിച്ചത്.ഇരുവരും സ്കൂട്ടറിലായിരുന്നു സഞ്ചരിച്ചിരുന്നത്. ദേശീയപാതയില്‍ ഇടക്കുർശി ശിരുവാണിയിൽ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ മോഹനൻ തല്‍ക്ഷണം മരിച്ചിരുന്നു. പരിക്കേറ്റ വർഷ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 ഓടെയാണ് മരണം സംഭവിക്കുകയായിരുന്നു. കല്ലടിക്കോട് ഭാഗത്തുനിന്നു വന്ന ബൈക്ക് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കല്ലടിക്കോട് മേലേമഠം സ്വദേശിയായ വെട്ടിക്കാട്ടില്‍ കണ്ണന്റെ മകൻ വിഷ്ണു(24)വിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരുക്കേറ്റു.

Advertisement
inner ad
Continue Reading

Kerala

മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവ; പശുക്കുട്ടിയെ കൊന്നു

Published

on

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ വീണ്ടും കടുവയിറങ്ങി. പശുക്കുട്ടിയെ കടുവ കൊന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുള്ളന്‍കൊല്ലി സ്വദേശി തോമസിന്റെ മൂരിക്കിടാവിനെയാണ്‌ കടുവ കൊന്നത്. രാവിലെ പള്ളിയിലേക്ക് പോയവര്‍ കടുവയെ കണ്ടുവെന്നും വിവരമുണ്ട്. വനം വകുപ്പ് ജീവനക്കാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുകയാണ്.

Continue Reading

Featured