Connect with us
48 birthday
top banner (1)

Ernakulam

ഗവര്‍ണറുടെ വാഹനം തടഞ്ഞ കേസ്; എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേള്‍ക്കും

Avatar

Published

on

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയില്‍ തടഞ്ഞ കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിശദമായി വാദം കേള്‍ക്കും.കേസില്‍ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.ഒരാള്‍ക്ക് ഇന്ന് വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisement
inner ad

പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.ഇന്ത്യന്‍ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതില്‍ പൊലീസ് കോടതിയില്‍ വിശദീകരണം നല്‍കും.

ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു.രാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരെ വഴിയില്‍ തടയുമ്പോഴാണ് 124 വകുപ്പ് ചുമത്തുക.

Advertisement
inner ad

ഗവര്‍ണര്‍ക്ക് കരിങ്കൊടി കാണിച്ച കേസിലെ പ്രതികളായ അഞ്ചു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.ഇവര്‍ക്കെതിരെ കലാപ ആഹ്വാനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കൊടകര കള്ളപ്പണക്കേസ്:ഇഡിയ്ക്കും ആദായ നികുതി വകുപ്പിനും നോട്ടീസയച്ച്, ഹൈക്കോടതി

Published

on

കൊച്ചി: ബിജെപി നേതാക്കൾ പ്രതികളായ കൊടകര കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിനും (ഇഡി) ആദായ നികുതി വകുപ്പിനും നോട്ടീസയച്ച് ഹൈക്കോടതി. കൊടകര കവർച്ചാ കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ട് 50-ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണു നോട്ടീസ്.
മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി അറിയിക്കാൻ ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് നിർദേശം നല്കി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന പോലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Continue Reading

Ernakulam

ഡിസി ബുക്ക്‌സിനെതിരെ സിപിഎം സൈബര്‍ ആക്രമണം

Published

on


കൊച്ചി
: ഡിസി ബുക്ക്‌സിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ച് സിപിഎം. സിപിഐ(എം) സൈബര്‍ കോംറേഡ്‌സ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലാണ് ഡിസി ബുക്ക്‌സിനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഇ പി ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പു വടയും’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഡി സി ബുക്‌സ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സൈബര്‍ സഖാക്കള്‍ ഡിസി ബുക്ക്‌സിനെതിരെ രംഗത്തെത്തിയത്.

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം ഇപി തന്റെ ആത്മകഥയിലൂടെ പറയുന്നുണ്ട്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് പാര്‍ട്ടിക്കു തന്നെ ക്ഷീണമായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

Advertisement
inner ad

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഇ പി ആത്മകഥയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം.

Advertisement
inner ad
Continue Reading

Ernakulam

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതി: എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് റദ്ദാക്കി

Published

on

കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന ഉത്തരവ് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്.മനു എന്നിവടങ്ങിയ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ആരോപണ വിധേയനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. വീട്ടമ്മയുടെ പരാതി വീണ്ടും പരിശോധിച്ച് പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി. എസ്.പി സുജിത്ദാസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു നേരത്തെ സിംഗ്ള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.

ഹൈക്കോടതി ഉത്തരവ് പ്രകാരം പൊന്നാനി മജിസ്‌ട്രേറ്റ് കോടതി എസ്.പി സുജിത്ദാസ്, ഡിവൈ.എസ്.പി വി.വി. ബെന്നി, സി.ഐ വിനോദ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ വിനോദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സിംഗ്ള്‍ ബെഞ്ചിന് ഇത്തരം നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നും മജിസ്‌ട്രേറ്റിന്റെ മാത്രം തീരുമാന പ്രകാരമാകണം കേസെടുക്കേണ്ടതെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. പരാതിക്കാരി കേസ് നല്‍കിയ സാഹചര്യം, മറ്റ് പരാതികള്‍, മുന്‍കാല സംഭവങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് സിംഗ്ള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.

Advertisement
inner ad

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുത്ത് അന്വേഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് വീട്ടമ്മ ഹൈകോടതി സിംഗ്ള്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ വീട്ടമ്മയുടെ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയെന്നും മൊഴിയില്‍ നിറയെ പൊരുത്തക്കേടുകളാണെന്നുമാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷിക്കാനുള്ളതൊന്നും കണ്ടെത്തിയില്ല എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. പൊലീസ് റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചെന്നും അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം വേണ്ടെന്നു വച്ചതെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വാദം തള്ളിയ സിംഗിള്‍ ബെഞ്ച്, പരാതി പരിശോധിച്ച് കേസെടുക്കാന്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെ അന്ന് പൊന്നാനി സി.ഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്‌തെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തിലുള്ള പരാതിയുമായി തിരൂര്‍ ഡിവൈ.എസ്.പിയായിരുന്ന വി.വി.ബെന്നിയെ സമീപിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളില്‍ പരാതിപ്പെടാന്‍ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത്ദാസ് ബലാത്സംഗം ചെയ്തതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Featured