ഗോത്ര ജ്യോതി പദ്ധതിയുടെ ഭാഗമായി കെ.പി.സി.ടി.എ മൊബൈല്‍ ഫോണുകള്‍ കൈമാറി

നിലമ്പൂര്‍: കെ.പി.സി.ടി.എ കാലിക്കറ്റ് മേഖലാ കമ്മിറ്റി നടപ്പിലാക്കുന്ന അതിജീവനം കോവിഡ് റിലീഫ് പദ്ധതിയുടെ ഭാഗമായി സംസ്‌കാര സാഹിതിയുടെ ഗോത്ര ജ്യോതി പദ്ധതിയുമായി സഹകരിച്ച് കെ.പി.സി.ടി.എ എം.ഇ.എസ്. മമ്പാട് കോളേജ് യൂണിറ്റ് കമ്മിറ്റി ഗോത്ര വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. സംസ്‌കാര സാഹിതി ചെയര്‍മാന്‍ ശ്രീ. ആര്യാടന്‍ ഷൗക്കത്ത് കെ.പി.സി.ടി.എ ജില്ലാ സെക്രട്ടറി സുല്‍ഫി.പി യില്‍ നിന്നു0 സ്മാര്‍ട്ട് ഫോണുകള്‍ ഏറ്റുവാങ്ങി. യൂണിറ്റ് ഭാരവാഹികളായ റഫീഖ്.ഇ, ഡോ. ഫിര്‍ദൗസ് മോന്‍, ജാഫര്‍ ആലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Comment