Connect with us
48 birthday
top banner (1)

Technology

ഗൂഗിള്‍-സ്റ്റാര്‍ട്ടപ്പ് യുദ്ധം പുതിയതലത്തിലേക്ക്, പ്ലേസ്റ്റോറിൽ നിന്ന് മാട്രിമോണി ആപ്പുകൾ ഒഴിവാക്കി

Avatar

Published

on

ഗൂഗിളും സ്റ്റാർട്ട്‌ അപ്പ്‌ കമ്പനികളും തമ്മിൽ ആരംഭിച്ച യുദ്ധം പുതിയതലത്തിലേക്ക്. പ്രശസ്തമായ 10 ആപ്പുകൾ ആണ് ഗൂഗിൾ പ്ലെയ്സ്റ്റോറിൽനിന്ന് മാറ്റിയത്. ഗൂഗിൾ ബില്ലിംഗ് സിസ്റ്റം ഉപയോഗിക്കാത അപ്പുകൾ ആണ് നീക്കം ചെയ്തത്. ആപ്പുകൾ ഡീലിസ്റ്റ് ചെയ്യുന്നത് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിന് വിരുദ്ധമാണ് എന്ന് ആരോപിച്ച് കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ രംഗത്തെത്തിയതോടെ പ്രശ്‌നം കൂടുതല്‍ വഷളായതിനിടയിലാണ് പുതിയ നടപടി.

Advertisement
inner ad

Technology

വോയിസ് മെസേജ് വായിക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ ഉടൻ

Published

on

വാട്‌സ്ആപ്പിൽ വോയിസ് മെസേജുകൾ വായിക്കാനാകുന്ന പുതിയ സവിശേഷത ഉടൻ ഉടൻ എത്തുന്നു. വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചർ (വാട്‌സ്ആപ്പ് വോയിസ് മെസേജ് ട്രാൻസ്‌ക്രിപ്റ്റ്) അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്ലേ ചെയ്‌ത് കേൾക്കാൻ സാധിക്കാത്ത അവസ്ഥയിലായാൽ, ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ വലിയൊരു അസൗകര്യത്തിൽ നിന്ന് രക്ഷിക്കും. വോയിസ് മെസേജുകൾ ഓട്ടോമാറ്റിക്കായി ടെക്സ്റ്റാക്കി മാറ്റി, അക്ഷര രൂപത്തിൽ വോയിസ് മെസേജിന് താഴെ പ്രത്യക്ഷപ്പെടുന്നതാണ് സവിശേഷതയുടെ പ്രവർത്തനം. ഇതുവഴി കേൾക്കാൻ സാധിക്കാത്ത സന്ദേശങ്ങൾ വായിച്ച് മനസിലാക്കാനാകും. വോയിസ് മെസേജുകൾ ടെക്സ്റ്റായി മാറുന്ന പ്രക്രിയ പൂര്‍ണമായും സ്വകാര്യമായിരിക്കും എന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകുന്നു. ഇത് ഡിവൈസിനുള്ളിൽ മാത്രമായിരിക്കും നടക്കുക, കൂടാതെ വോയിസ് മെസേജുകളും ട്രാൻസ്‌ക്രിപ്റ്റുകളും വാട്‌സ്ആപ്പിന് അകത്ത് ആക്സസ് ചെയ്യാനാവില്ല. ഉപയോക്താക്കളുടെ ആമസ്സ് സംരക്ഷിക്കപ്പെടും എന്ന് മെറ്റ ഉറപ്പുനൽകുന്നു. അതേസമയം, സെറ്റിംഗ്‌സിൽ നിന്ന് ഈ ഫീച്ചർ ഇനേബിൾ ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയും. വരും ആഴ്ചകളിൽ ഈ ഫീച്ചർ ആഗോള ഉപയോക്താക്കൾക്ക് ലഭ്യമാകും. അതുപോലെ, ഡ്രാഫ്റ്റ് ഫീച്ചർ, അഴിച്ചുപോയുവോ സെന്റ് ചെയ്യാതെ മറന്നുപോയവോ ആയ മെസേജുകളുടെ ലിസ്റ്റ് സൃഷ്ടിക്കുന്ന ഒരു പുതിയ ഉപകരണം, വാട്‌സ്ആപ്പിൽ വരാനിരിക്കുകയാണ്. ഇതോടൊപ്പം, ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്യാൻ കഴിയുന്ന പുതിയ ഫീച്ചറും ഉടൻ അവതരിപ്പിക്കുമെന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

Continue Reading

Technology

ഒലയുടെ സേവന നിലവാരവും സര്‍വീസ് പ്രശ്‌നങ്ങളും അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സി

Published

on

ന്യൂഡല്‍ഹി: ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കിന്റെ സേവന നിലവാരവും ഉല്‍പ്പന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണം നടത്തുമെന്ന് ഇന്ത്യന്‍ ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ. ഇന്ത്യയിലെ മികച്ച ഉല്‍പ്പന്ന സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിനോട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിധി ഖാരെ പറഞ്ഞു.

കഴിഞ്ഞ മാസം, ഉപഭോക്തൃ അവകാശ ഏജന്‍സിക്ക് ഒലയുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ഒല ഇലക്ട്രിക്കിന് നോട്ടീസ് അയച്ചിരുന്നു. സിസിപിഎയില്‍ നിന്ന് ലഭിച്ച 10,644 പരാതികളില്‍ 99.1 ശതമാനവും പരിഹരിച്ചിട്ടുണ്ടെന്ന് ഒല പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ പ്രതികരണം അവലോകനം ചെയ്ത ശേഷം വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ സിസിപിഎ ഇപ്പോള്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Technology

വാട്ട്സാപ്പിൽ കിടിലൻ അപ്ഡേറ്റ്; ഇനി ടൈപ്പ് ചെയ്ത് പാതിവഴിയിലായ മെസേജുകൾ നഷ്ടപ്പെടില്ല

Published

on

കിടിലൻ അപ്ഡേറ്റുമായി വാട്സാപ്പ്. മെസേജ് ഡ്രാഫ്റ്റ്സ് എന്ന പുതിയ രീതിയാണ് ഇപ്പോൾ വാട്സാപ്പ് കൊണ്ടുവന്നിരിക്കുന്നത്. ടൈപ്പ് ചെയ്ത് പാതിവഴിയിലായ സന്ദേശങ്ങൾ നഷ്ടപ്പെടില്ല എന്നതാണ് പുത്തൻ അപ്ഡേറ്റിന്റെ പ്രത്യേകത. യൂസർ എക്സ്പീരിയൻസും ആശയവിനിമയത്തിലെ കാര്യക്ഷമതയും ഉറപ്പുവരുത്തുക എന്നതാണ് ഈ അപ്ഡേറ്റിലൂടെ വാട്ട്സാപ്പ് ലക്ഷ്യംവെയ്ക്കുന്നത്.
പകുതി ടൈപ്പ് ചെയ്ത സന്ദേശങ്ങൾ സംരക്ഷിക്കുന്നതിനും പിന്നീടവ കണ്ടെത്തുന്നതിനുമുള്ള സൗകര്യമാണ് വാട്ട്സാപ്പ് ഉപയോക്താക്കൾക്കുമുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു ചാറ്റിൽ ഒരിക്കൽ ടൈപ്പ് ചെയ്ത് പകുതിയാക്കിയ സന്ദേശം പിന്നീട് ഒരവസരത്തിൽ പൂർത്തിയാക്കാൻ പുതിയ അപ്ഡേറ്റ് വഴി ഉപയോക്താവിന് സാധിക്കും. അതും വളരെ എളുപ്പത്തിൽ. അപൂർണമായ സന്ദേശം ഡ്രാഫ്റ്റ് എന്ന ലേബലിൽ ചാറ്റ് ലിസ്റ്റിന്റെ മുകൾ ഭാ​ഗത്ത് ഓട്ടോമാറ്റിക്കായി കാണാനാവും. അപൂർണമായസന്ദേശമാണെന്ന് പെട്ടന്ന് തിരിച്ചറിയാൻ ഇതുവഴി സാധിക്കും. മെസേജ് ഡ്രാഫ്റ്റ് സംവിധാനം ഇപ്പോൾ ആഗോളതലത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ആൻഡ്രോയ്ഡ് ഐ.ഒ.എസ് ഉപയോക്താക്കൾക്കും ഒരുപോലെ ഈ അപ്ഡേറ്റ് ഇപ്പോൾ ഉപയോ​ഗിച്ചുതുടങ്ങാം. ഇതിനായി സ്വന്തം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്താൽ മാത്രം മതി.

Advertisement
inner ad
Continue Reading

Featured