ഗൂഗിള്‍ പേയില്‍ ജീവനക്കാരുടെ കൂട്ടരാജി

ഗൂഗിളിന്റെ ഡിജിറ്റൽ പണമിടപാട് ആപ്പായ ‘ഗൂഗിൾ പെ’യിൽ നിന്ന് ജീവനക്കാരുടെ കൂട്ടരാജി. ആപ്പിന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിക്കാതെ പോയതാണ് പ്രതിസന്ധികൾക്ക് കാരണമായതെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തുത്. ഈയിടെ കമ്പനിയുടെ പെയ്മെന്റ് ഡിവിഷനിൽ നിന്നും മാത്രമായി ഡയറക്ടർ, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ അടക്കം ഡസൺ കണക്കിന് ആളുകളാണ് രാജി വെച്ച് പുറത്തു പോയത്. കമ്പനിയുടെ പുനസംഘടനയെക്കുറിച്ചും മന്ദഗതിയിലുള്ള പുരോഗതിയെക്കുറിച്ചും ജീവനക്കാർ ആശങ്കയിലാണ്.
ഗൂഗിൾ പേ മേധാവി സെസാർ സെൻഗുപ്ത രാജിവെക്കാൻ തീരുമാനിച്ചതോടെയാണ് മറ്റു ജോലിക്കാരും കമ്ബനി വിട്ടുപോകാൻ ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു .

Related posts

Leave a Comment