കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സമരം നടത്തി


മലപ്പുറം : കൊവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ കേരളത്തിലെ പതിനേഴായിരത്തോളം വരുന്ന വാടക സ്‌റ്റോര്‍ ഉടമകളെയും 15 ലക്ഷത്തോളം വരുന്ന തൊഴിലാളികളെയും സംരക്ഷിക്കുന്നതിന് പ്രത്തേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സംരക്ഷിക്കുക ഞങ്ങളെയും എന്ന മുദ്രാവാക്യവുമായി കേരളത്തിലെ പന്തല്‍, അലങ്കാരം, ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളുടെ സംഘടന കേരള സ്‌റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ തെരഞ്ഞെടുത്ത 500 കേന്ദ്രങ്ങളില്‍ നടക്കുന്ന ധര്‍ണ്ണാസമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ടറേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണാ സമരം പി.ഉബൈദുല്ല എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പ്രയാസമനുഭവിക്കുന്ന വാടക സ്‌റ്റോര്‍ ഉടമകളെ സംരക്ഷിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക, വാഹനങ്ങളുടെ നികുതി അടക്കുന്നതിന് ഒരു വര്‍ഷം കാലതാമസം നല്‍കുക,ലോണ്‍ അടവുകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക,പത്ത് ലക്ഷം രൂപ വരെ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് നടന്ന ധര്‍ണ്ണയില്‍ ഗടഒഏ0അ ജില്ലാ പ്രസിഡണ്ട് ജ. ഷംസുദ്ധീന്‍ മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി റഫീഖ് എച്ച്.എം.സി അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂണിറ്റ് സെക്രട്ടി ജഇ കുഞ്ഞാപ്പ സ്വാഗതവും ഹംസ അല്‍ സലാം നന്ദിയും പറഞ്ഞു.

Related posts

Leave a Comment