സ്വര്‍ണ ചോപ്ര, നായിക് സുബേദാര്‍!!!

ടോക്കിയോഃ ഇന്ത്യന്‍ കായിക ചരിത്രം മാത്രമല്ല, സേനാ ചരിത്രം കൂടിയാണ് സുബേദാര്‍ നീരജ് ചോപ്ര തിരുത്തിയത്. സീനിയര്‍ പുരുഷന്മാരില്‍ നിന്ന് ഇന്നേവരെ ഒരാളും ഇന്ത്യയില്‍ ഒളിംപിക്സില്‍ അത്ലറ്റിക് സ്വര്‍ണം നേടിയിട്ടില്ല. ചോപ്ര ആ കുറവ് തിരുത്തി. ഇന്ത്യന്‍ സേനയില്‍ നിന്ന് ആരും ഇതുവരെ ഒളിംപിക്സില്‍ നേരിട്ടു പങ്കെടുത്തു മെഡല്‍ നേടിയിട്ടില്ല. നയീസുബേദാര്‍ നീരജ് ചോപ്ര ഈ കുറവും മറികടന്നു. ഹരിയാനയിലെ പാനിപ്പത്ത് ഖല്‍ദിയ ഗ്രാമത്തില്‍ നിന്നുള്ള ഈ ഇരുപത്തിനാലകാരന് 135 കോടി ഇന്ത്യക്കാരുടെ ഡബിള്‍ സല്യൂട്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജനതയ്ക്ക് കരുതലിന്‍റെ കൈത്താങ്ങ് നല്‍കിയാണ് നിരജ് ജപ്പാനിലേക്കു വിമാനം കയറിയത്. തന്‍റെ ശമ്പളത്തില്‍ നിന്നു മിച്ചം വച്ച് രണ്ടു ലക്ഷം രൂപ അദ്ദേഹം പ്രധനമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്കു സംഭാവന നല്‍കിയിരുന്നു. 2016 ല്‍അണ്ടര്‍ 20 വിഭാഗത്തില്‍ ഇന്ത്യയുടെ സുവര്‍ണ താരമായിരുന്നു നീരജ്. ഈ വിഭാഗത്തിലും രാജ്യത്ത് ആദ്യത്തെ സുവര്‍ണതാരമായിരുന്നു. 86.48 മീറ്ററാണ് അന്നത്തെ ദൂരം. കരിയറില്‍ 88.06 m ദൂരം പിന്നിട്ടിട്ടുള്ള ചോപ്ര ടോക്കിയോയില്‍ ഈ ദൂരം കണ്ടില്ല. ആദ്യ ശ്രമത്തില്‍ 87.03 മീറ്ററും രണ്ടാം റൗണ്ടില്‍ 87.58 മീറ്ററുമാണ് ഈ വീര സൈനികന്‍ എറിഞ്ഞിട്ടത്.

ഒരേ ഒരു താരത്തിന്‍റെ കരുത്തില്‍ ഇന്ത്യ സ്വര്‍ണപ്പതക്കം അണിയുന്ന രണ്ടാമത്തെ ഒളിംപിക്സാണ് ടോക്കിയില്‍ കോടിയിറങ്ങുന്നത്. 2008 ല്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര മാത്രമാണ് ഈ നേട്ടം കാവരിച്ച ഇന്ത്യക്കാരന്‍. ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ വേട്ടയാണ് ഇക്കുറി ഇന്ത്യ നേടിയത്, ഏഴു മെഡല്‍. ഒരു സ്വര്‍ണം, ഒരു വെള്ളി, അഞ്ച് വെങ്കലം.

Related posts

Leave a Comment