Ernakulam
കൊച്ചി വിമാനത്താവളത്തില്‍ 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
നെടുമ്പാശ്ശേരി: താക്കോലിന്റെ രൂപത്തിലും മറ്റും ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 42 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് നസീഫാണ് പിടിയിലായത്.
നിറം മാറ്റി താക്കോല്‍ രൂപത്തിലാക്കിയാണ് ഇയാള്‍ 277 ഗ്രാം സ്വര്‍ണം ജീന്‍സില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചത്. കൂടുതല്‍ പരിശോധനനടത്തിയപ്പോള്‍ മൂന്ന് ചെയിനുകളുടെ രൂപത്തിലാക്കിയ 349 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു. ഷൂവിനകത്തും ശരീരത്തോട് ചേര്‍ത്തുവച്ചുമാണ് സ്വര്‍ണം ഒളിപ്പിച്ചത്.
Ernakulam
പിണറായി വിജയൻ ഇടത് സർക്കാരിനെ ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചത് അകത്താകും എന്ന ഭയത്താൽ: ബെന്നി ബഹനാൻ
പെരുമ്പാവൂർ : പിണറായി വിജയൻ ഇടത് സർക്കാരിനെ ആർഎസ്എസിന് മുന്നിൽ അടിയറവ് വെച്ചത് മറ്റ് മുഖ്യമന്ത്രിമാരെ പോലെ ജയിലിൽ അടയ്ക്കപ്പെടും എന്ന ഭയത്താൽ എന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ബെന്നി ബഹനാൻ എം.പി. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന് കെപിസിസിയുടെ മിഷൻ 2025ൻ്റെ ഭാഗമായി പെരുമ്പാവൂർ കുറുപ്പംപടി ബ്ലോക്ക് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
യോഗത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിരീക്ഷകരായ KPCC ജനറൽ സെക്രട്ടറി എസ് അശോകൻ, സെക്രട്ടറി കെ.എം സലിം, DCC പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡൻ്റുമാരായ ഷാജി സലിം, ജോയ് പൂണേലി, പോൾ ഉതുപ്പ്, വി.എം ഹംസ, ബേസിൽ പോൾ, ഒ. ദേവസി, സക്കീർ ഹുസൈൻ, പോൾ പാത്തിക്കൽ, കെ.പി വർഗ്ഗീസ്, എം.എം ഷാജഹാൻ, പി.കെ മുഹമ്മദ് കുഞ്ഞ്,എൽദോ കെ ചെറിയാൻ, അലിമൊയ്തീൻ, സാം അലക്സ് ബേബി, മണ്ഡലം പ്രസിഡൻ്റുമാരായ അരുൺപോൾ ജേക്കബ്, സി.എം അഷ്റഫ്, സോളി ബെന്നി, എൽദോ പാത്തിക്കൽ, റിജുകുര്യൻ , സി.എം ജമാൽ, പി. പി എൽദോസ്, മാത്യൂസ് തരകൻ , സാബു ആൻ്റണി, എം.ജി സന്തോഷ്,പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി.പി അവറാച്ചൻ , ഷിഹാബ് പള്ളിക്കൽ, മായാ കൃഷ്ണകുമാർ, ബിജോയ് വർഗ്ഗീസ്, ജോഷി തോമസ്, പി. കൃഷണമോഹൻ തുടങ്ങിയവർ സംസാരിച്ചു.
Cinema
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരേയും അന്വേഷണ സംഘം നേരില്‍ കണ്ട് മൊഴി രേഖപ്പെടുത്തും
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പുതിയ നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. വിശദമായ മൊഴിയെടുക്കാനാണ് സംഘത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ 50 പേരെയും അന്വേഷണ സംഘം കാണും. നാല് സംഘങ്ങളായി തിരിഞ്ഞായിരിക്കും മൊഴിയെടുപ്പ് നടത്തുക. ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും.
ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാത്തതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്യുസിസി അംഗങ്ങള്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കണ്ടാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാ മേഖലയില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കണമെന്ന് നേരത്തേ തന്നെ ഡബ്യുസിസി ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടുവരണമെന്നും ലൈംഗികാതിക്രമങ്ങള്‍ തടയാനുള്ള വ്യവസ്ഥകളും കരാറിന്റെ ഭാഗമാക്കമമെന്നും സംഘടനയ്ക്ക് നിലപാടുണ്ട്. സിനിമ മേഖലയുടെ സമഗ്ര പുനര്‍ നിര്‍മാണത്തിന് പുതിയ നിര്‍ദേശങ്ങളടങ്ങിയ പരമ്പര പ്രഖ്യാപിക്കുമെന്ന് ഡബ്യുസിസി നേരത്തേ അറിയിച്ചിരുന്നു. ഈ പരമ്പരയിലെ ആദ്യ നിര്‍ദേശമെന്ന നിലയിലാണ് തൊഴില്‍ കരാര്‍ ആവശ്യം ഉന്നയിച്ച് ഡബ്യുസിസി രംഗത്ത് വന്നത്.
Ernakulam
മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല
കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. നിലവിലെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2017 മാര്‍ച്ച് അഞ്ചിനാണ് പിറവം മുളക്കുളം സ്വദേശി മിഷേല്‍ ഷാജിയെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എറണാകുളം കച്ചേരിപ്പടിയിലെ സെന്റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സ്വകാര്യ കോളേജില്‍ സി എ പഠിക്കുകയായിരുന്നു മിഷേല്‍. കാണാതായ അന്നു വൈകിട്ട് അഞ്ചിന് കലൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
പിറ്റേന്ന് വൈകീട്ട് ആറുമണിയോടെ കൊച്ചി കായലില്‍, ഐലന്‍ഡ് വാര്‍ഫില്‍ നിന്ന് യുവതിയുടെ മൃതദേഹം കണ്ടു കിട്ടിയിരുന്നു. മകളെ ആരോ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ പരാതി. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login