സ്വർണ്ണക്കവർച്ച കേസ് ; അന്വേഷണ സംഘത്തെ അപായപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ സ്വർണകവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. രേഖകളില്ലാത്ത വാഹനം ഉപയോ​ഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.റിയാസ് എന്ന കുഞ്ഞീതുവിനെ പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോൺ പൊലീസ് പരിശോധിക്കവേ കുറച്ച്രേഖകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങൾ പൊലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധിതിയിട്ടെന്ന് വിവരം പൊലീസിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങളുൾപ്പടെ പൊലീസിന് ലഭിച്ചു.പ്രതികളുമായി ബന്ധപ്പെട്ട് ​ഗൂഢാലോചന നടത്തിയവരെയും പൊലീസ് ഇനി കണ്ടെത്താനുണ്ട്. നിലവിൽ സ്വർണ കവർച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവർക്കെല്ലാം ​ക്രിമിനൽ പശ്ചാത്തലമുണ്ട്. പലരും മുൻകാല ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

Related posts

Leave a Comment