അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം ; എയർഹോസ്റ്റസ് അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ എയർ ഇന്ത്യ എക്‌സ്പ്രസിലെ എയർഹോസ്റ്റസ് അറസ്റ്റിൽ.
ഷാർജ – കരിപ്പൂർ വിമാനത്തിലെ ക്രൂ അംഗമായ മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യാണ് പിടിയിലായത്.
അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 2.4 കിലോഗ്രാം സ്വർണ മിശ്രിതമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇതിന് 99 ലക്ഷം രൂപ വില വരും.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.ആർ.ഐയും കരിപ്പൂർ കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.

Related posts

Leave a Comment