സ്വർണ്ണക്കടത്ത് പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചു ; സരിത്ത് കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ.

കൊച്ചി : സ്വർണ്ണ കടത്ത് പ്രതികൾ ജയിലിൽ ലഹരി ഉപയോഗിച്ചെന്ന് ജയിൽ വകുപ്പ് അധികൃതർ. റമീസും സരിത്തും ലഹരി ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചു. റമീസ് ലഹരി ഉപയോഗിക്കുമ്പോൾ സരിത്ത് പോലീസ് വരാതെ കാവൽ നിൽക്കുന്നതാണ് ദൃശ്യം. എന്നാൽ ഇതിനു പിന്നാലെ ജയിലധികൃതർ ചില നേതാക്കളുടെ പേരുകൾ കേസിനെ ഭാഗമായി പറയാൻ നിർബന്ധിച്ചു എന്ന ആരോപണങ്ങൾ സരിതത്തിന്റെ ഭാഗത്ത് നിന്നും വന്നിരുന്നു. ഈ ആരോപണം സരിത്ത് അമ്മയോടും സഹോദരിയോടും പങ്കു വെച്ചതിനെ തുടർന്ന് അവർ അഭിഭാഷകനെ അറിയിക്കുകയും അദ്ദേഹം ഈ വിഷയം കോടതിയിൽ പരാതിയായി നൽകുകയും ചെയ്തിരുന്നു. റമീസ് പരിധി വിട്ട് പാർസലുകൾ ജയിലിലേക്കെത്തിക്കുമായിരുന്നു. കഴിഞ്ഞ ദിവസം ഇവർക്കായി കൊണ്ട് വന്ന സൗന്ദര്യ വർധക വസ്തുക്കളുടെ പൊതി തിരിച്ചയച്ചുവെന്ന പേരിൽ അധികൃതർക്കെതിരെ പ്രതികൾ ഭീഷണി ഉയർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. രഹസ്യസ്വഭാവമുള്ള മൊഴി ആയതിനാൽ മാധ്യമപ്രവർത്തകരെ കോടതിയിലേക്ക് പ്രവേശിപ്പിക്കില്ല.

Related posts

Leave a Comment