മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 2.04 കോടി വിലവരുന്ന സ്വർണം പിടികൂടി

2.04 കോടി വിലവരുന്ന സ്വർണം തൃശ്ശൂർ, തലശ്ശേരി, മലപ്പുറം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സംസ്ഥാന ചരക്ക്-സേവന നികുതി ഇന്റലിജൻസ് വിഭാഗം പിടികൂടി. തൃശ്ശൂർ മൊബൈൽ അഞ്ചാം സ്‌ക്വാഡ് നടത്തിയ മൂന്ന് പരിശോധനകളിൽ 46.02 ലക്ഷം വിലവരുന്ന 1.04 കിലോ സ്വർണാഭരണങ്ങൾ പിടികൂടി.

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 4.43 കിലോ സ്വർണാഭരണങ്ങളും 2.12 കിലോ വെള്ളിയാഭരണങ്ങളുമാണ് പിടികൂടിയത്. തൃശ്ശൂർ ഡെപ്യൂട്ടി കമ്മിഷണർ (ഇന്റലിജൻസ്) കെ. രാജീവിന്റെ നേതൃത്വത്തിൽ അസി. കമ്മിഷണർ പി. ഹരിദാസ്, അസി. സ്റ്റേറ്റ് ടാക്സ് ഓഫീസർമാരായ കെ. ജിജോ ജോർജ്, കെ. ചന്ദ്രൻ, കെ.വി. സണ്ണി, എൻ. സ്മിത, എം. രേണുക, ജീവനക്കാരനായ ഗിരിമോൻ എന്നിവർ പങ്കെടുത്തു. തൃശ്ശൂർ ഇന്റലിജൻസ് മൊബൈൽ ഒന്നാം സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 17.37 ലക്ഷം വിലവരുന്ന 383 ഗ്രാം സ്വർണാഭരണങ്ങളാണ് തൃശ്ശൂരിൽനിന്ന്‌ പിടികൂടിയത്ത്. പിഴയായി 1.04 ലക്ഷം ഈടാക്കി.

Related posts

Leave a Comment