സ്വര്‍ണക്കടത്ത്; ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയെ കസ്റ്റംസ് മടക്കി അയച്ചു

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ ടിപി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മടക്കി അയച്ചു. ഇന്ന് സമന്‍സ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്ച വരാനും ആയിരുന്നു നിര്‍ദേശം.

കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഷാഫിയെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചിരുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷാഫി ശാരീരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു പിന്‍വാങ്ങുകയായിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കസ്റ്റംസിന്റെ കൊച്ചി പ്രിവന്റിവ് ഓഫീസിലെത്തിയ മുഹമ്മദ് ഷാഫിയെ ഉദ്യോഗസ്ഥര്‍ മടക്കിയയച്ചു. ഷാഫിക്ക് ഇന്ന് നോട്ടീസ് നല്‍കിയിട്ടില്ലെന്നും തിങ്കളാഴ്ച വരാനും ആയിരുന്നു നിര്‍ദേശം. ഇതോടെ ഷാഫി മടങ്ങിപ്പോയി.

Related posts

Leave a Comment