സ്വർണ്ണകടത്ത് സംഘത്തെ സി.പി.എം എന്തിന് ഭയക്കുന്നു; കെ സുധാകരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ച്‌ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സ്വർണക്കടത്ത് സംഘത്തെ സിപിഎമ്മിന് ഭയമാണെന്നും, നടപടിയെടുക്കാൻ സർക്കാർ തയാറാകാത്തതിന്റെ പിന്നിലെ കാരണം പേടികൊണ്ടാണെന്നും സുധാകരൻ ആരോപിച്ചു.

“സ്വർണക്കടത്ത് എത്രയോ കാലമായി കണ്ണൂരിൽ നടക്കുന്നതാണ്. പിണറായിയും കോടിയേരിയുമാണ് ഇവരുടെ റോൾ മോഡൽ. കൊടി സുനിക്കും കിർമാണി മനോജിനുമെതിരെ കേസെടുക്കാമോ. ഇവർ ഇന്നും സിപിഎമ്മിന്റെ ഭാഗമാണ്. സിപിഎമ്മിന്റെ നാറുന്ന കഥകൾ പലതും ഇവർക്കറിയാം. അതുകൊണ്ടാണ് സിപിഎം മിണ്ടാതിരിക്കുന്നത്,” സുധാകരൻ വ്യക്തമാക്കി.സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സുധാകരൻ വെല്ലുവിളിച്ചു. “സ്വപ്നയും ശിവശങ്കറുമായി ബന്ധപ്പെട്ട് കസ്റ്റംസ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകി. പ്രതികൾ മുഖ്യമന്ത്രിയെ എന്തിന് നേരിൽ കണ്ടു. പ്രോട്ടോക്കോൾ ലംഘിച്ച്‌ കോൺസൽ ജനറലിനെ മുഖ്യമന്ത്രി എന്തിന് കാണണം. ഇതിനെല്ലാം മറുപടി പറയണം,” സുധാകരൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment