സ്വര്‍ണക്കടത്ത് കേസ് ; ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം

കൊച്ചി : സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥന് അപ്രതീക്ഷിത സ്ഥലംമാറ്റം.കേസിന്റെ തുടക്കത്തില്‍ തന്നെ അന്വേഷണം നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.

ചെന്നൈയില്‍ 10 ദിവസത്തിനകം ജോയിന്‍ ചെയ്യാനാണ് അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പകരം ചുമതല ആര്‍ക്കെന്ന് വ്യക്തമല്ല.

സ്പ്രിംഗ്ലര്‍ കേസില്‍ മുഖ്യമന്ത്രിയെയും മകളെയും ചോദ്യം ചെയ്യാന്‍ അനുമതി തേടിയിരിക്കെയാണ് സ്ഥലംമാറ്റമുണ്ടായത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ രാധാകൃഷ്ണനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു

Related posts

Leave a Comment