സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ജയിൽ മോചിതനായി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ മോചിതനായി. എൻ.ഐ.എ അറസ്റ്റ് ചെയ്ത് ഒരു വർഷവും മൂന്നു മാസവും തികയുമ്പോഴാണ് ജയിൽ മോചിതനായത്. സംഭവത്തിൽ മാപ്പുസാക്ഷിയാവുകയും വിവിധ കേസുകളിൽ ഇദ്ദേഹത്തിന് ജാമ്യം കിട്ടുകയും ചെയ്തിരുന്നു. കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച്‌ നിൽക്കുന്നുവെന്നും ബാക്കിയെല്ലാം പിന്നീട് പറയാമെന്നും സന്ദീപ് വ്യക്തമാക്കി.

സ്വർണക്കടത്ത് കേസിൽ സന്ദീപിന് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. തുടർന്ന് ഡോളർക്കടത്ത് കേസിലും കള്ളപ്പണക്കേസിലും സന്ദീപിന് കോടതി ജാമ്യം നൽകി. എൻഐഎ കേസിൽ സന്ദീപിനെ മാപ്പ് സാക്ഷിയാക്കുകയായിരുന്നു. എന്നാൽ കെഫേപോസ നിയമപ്രകാരം ഒരു വർഷത്തേക്ക് കരുതൽ തടങ്കലിന് സന്ദീപിനെ കോടതി ശിക്ഷിച്ചിരുന്നു.ഇത് അവസാനിച്ച സാഹചര്യത്തിലാണ് സന്ദീപ് ജയിൽ മോചിതനാകുന്നത്. സന്ദീപ് നായർ ജയിൽ മോചിതമായി വീട്ടിലേക്ക് പോയി എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment