നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 5 കിലോ സ്വർണം കസ്റ്റംസ് പ്രിവൻ്റീവ് പിടികൂടി. രണ്ടരക്കോടി രൂപ വിലമതിക്കുന്നതാണിത്. ഗൾഫ് സെക്ടറിൽ നിന്ന് വിവിധ വിമാനങ്ങളിൽ എത്തിയ 5 പേരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേരെ ചോദ്യം ചെയ്യുന്നു. ദുബായ്, അബുദാബി, സൗദി എന്നിവിടങ്ങളിൽ നിന്നാണ് സ്വർണം കൊണ്ടുവന്നത്.

Related posts

Leave a Comment