കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 3.71 കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം കണ്ടെത്തിയത്. തൃശൂർ സ്വാദേശി നിതിൻ ജോർജ്, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 51 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു.

Related posts

Leave a Comment