Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

തൃശൂരിൽ സ്വർണ്ണ കവർച്ച; സ്വർണ്ണ വ്യാപാരിയെ ആക്രമിച്ചു രണ്ടര കിലോ സ്വർണം കവർന്നു

Avatar

Published

on

തൃശ്ശൂർ: തൃശ്ശൂരിൽ പട്ടാപ്പകൽ വൻ സ്വർണ കവർച്ച. സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണമാണ് കവർന്നത്. കോയമ്പത്തൂരിൽനിന്നും കാറിൽ കൊണ്ടുവന്ന സ്വർണാഭരണങ്ങളാണ് ദേശീയപാത കുതിരാനു സമീപത്തുവെച്ച് മൂന്ന് കാറുകളിലായി പിന്തുടർന്നെത്തിയ സംഘം കവർച്ച ചെയ്തത്. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബുധനാഴ്ച രാവിലെ 11.15-ഓടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം. സ്വർണവ്യാപാരികളായ തൃശൂർ കിഴക്കേക്കോട്ട സ്വദേശിയായ അരുൺ സണ്ണിയും റോജിയുമാണ് ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂരിൽ പണികഴിപ്പിച്ചു തൃശ്ശൂരിലേക്ക് കാറിൽ കൊണ്ടുവന്നിരുന്ന സ്വർണമാണ് മുഖം മറച്ചു എത്തിയ സംഘം കവർന്നത്. രണ്ട് ഇന്നോവ, ഒരു റെനോ ട്രൈബർ എന്നീ കാറുകളിലായാണ് കവർച്ചാസംഘം എത്തിയത്. സ്വർണം നൽകാൻ വിസമ്മതിച്ചതോടെ ഇരുവരെയും വലിച്ച് പുറത്തേക്കിട്ട ശേഷം ഇവർ സഞ്ചരിച്ചിരുന്ന കാർ സംഘം എടുത്തുകൊണ്ടു പോവുകയും ചെയ്യുകയായിരുന്നു. ഇവരെ തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി മർദിച്ചു. അരുൺ സണ്ണിയെ പാലിയേക്കരയിലും റിജോയെ പുത്തൂരിലും ഇറക്കിവിട്ടു. സംഭവത്തിൽ പീച്ചി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Education

സംസ്ഥാനത്ത് നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.ഇപ്പോള്‍ ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്.

അവര്‍ എന്താണ് പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല.അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

സിലബസ് നിയന്ത്രണങ്ങള്‍ കൊണ്ടുവരും.അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ ഉണ്ട്ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്ന് മന്ത്രി ചോദിച്ചു.ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും.കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും സംസ്ഥാനത്തിന്റെ എന്‍ഒസി വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്.അപ്പോഴാണ് ഇവിടെ ചിലര്‍ക്ക് അതൊന്നും വോണ്ടാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Advertisement
inner ad
Continue Reading

Featured

ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു: രമേശ് ചെന്നിത്തല

Published

on


തിരുവന്തപുരം:പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബാബാ സിദ്ദിഖിയുടെ ദാരുണ മരണം ഞെട്ടിക്കുന്നു വെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

എൻറെ യൂത്ത് കോൺഗ്രസ് കാലം മുതലുള്ള സുഹൃത്തായിരുന്നു. 48 വർഷം തുടർന്ന കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് അദ്ദേഹം അടുത്തിടെയാണ് അജിത്ത് പവാർ പക്ഷത്തെ എൻ സി പിയിലേക്ക് കൂറു മാറിയത്.

Advertisement
inner ad

മകൻറെ ഓഫീസിൽനിന്ന് ഇറങ്ങി കാറിൽ കയറുമ്പോൾ അക്രമികൾ റോഡിൽ വച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.

അദ്ദേഹത്തിൻറെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അദ്ദേഹത്തിൻ്റെ മരണം മഹാരാഷ്ട്ര രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്

Advertisement
inner ad

ഷിൻഡേ സർക്കാരിന്റെ കീഴിൽ മുംബൈയിൽ അരാജകത്വം നടമാടുകയാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും ആഭ്യന്തരത്തിൻ്റെ ചുമതലയുള്ള ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ക്രമസമാധാനം കാത്തു സൂക്ഷിക്കുന്നതിൽ സമ്പൂർണ്ണ പരാജയങ്ങളാണ് എന്ന് തെളിയിച്ചിരിക്കുന്നു. ഒരു മുൻ മന്ത്രിയുടെ ജീവനു പോലും സംരക്ഷണം ഇല്ലെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?

ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതു മുതൽ സെക്രട്ടറിയേറ്റിനുള്ളിൽ പോലും ഗുണ്ടാ നേതാക്കൾ കടന്നുവരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ വിഷയം പലവട്ടം പ്രതിപക്ഷം ഉന്നയിച്ചതാണ്. പോലീസ് സ്റ്റേഷന് അകത്തു വച്ച് ഒരു എംഎൽഎ എതിർഭാഗം പാർട്ടി നേതാവിനെ വെടിവെച്ചിടുന്ന സാഹചര്യം വരെ ഉണ്ടായി.

Advertisement
inner ad

മുംബൈയിൽ സമ്പൂർണ്ണ അരാജകത്വം നടമാടുകയാണ്. അധോലോക സംഘങ്ങളും ഗുണ്ടകളും തെരുവുകളിൽ പട്ടാപ്പകൽ യഥേഷ്ടം വിഹരിക്കുന്നു.

സിദ്ധിഖിയുടെ മരണത്തിൻറെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി എക്നാഥ് ഷിൻഡെയും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു ഒഴിയണം.

Advertisement
inner ad
Continue Reading

Featured

സ്പോട്ട് ബുക്കിങ്: ശബരിമല സമര കേന്ദ്രമായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോര്‍ട്ട്

Published

on

പത്തനംതിട്ട: സ്പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘർഷ ഭൂമിയായേക്കുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്.സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്തതുപോലൊരു പ്രതിസന്ധി സ്പോട്ട് ബുക്കിങ് വിവാദത്തിലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ഇന്റലിജൻസ് റിപ്പോർട്ട് നല്‍കിയത്. ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിയെ തുടർന്ന് ഉടലെടുത്ത പ്രതിഷേധം സംഘപരിവാർ സംഘടനകള്‍ ഏറ്റെടുത്തതോടെ പലതവണ സന്നിധാനമുള്‍പ്പെടെ പ്രദേശങ്ങള്‍ പ്രതിഷേധത്തിന്റെ വേദിയായിരുന്നു.

സ്പോട്ട് ബുക്കിങ് ഒഴിവാക്കി വെർച്വല്‍ ക്യൂ മാത്രമാക്കിയാല്‍ സംഘപരിവാർ സംഘടനകള്‍ സമാനമായ സമരമൊരുങ്ങുമെന്നാണ് റിപ്പോർട്ട്. ഓണ്‍ലൈൻ ബുക്കിങ് മാത്രം മതിയെന്ന തീരുമാനം ഭക്തരെ ശബരിമലയില്‍ നിന്ന് അകറ്റാനാണ് എന്ന പ്രചാരണം ബി ജെ പി ഉള്‍പ്പെടെയുള്ളവർ ഉയർത്തിക്കഴിഞ്ഞിട്ടുണ്ട്.

Advertisement
inner ad

മണ്ഡലകാലം അട്ടിമറിക്കാനുള്ള സർക്കാർ ശ്രമമായി ഇതിനെ വ്യാഖ്യാനിക്കപ്പെട്ടാല്‍ പ്രതിപക്ഷവും രാഷ്ട്രീയമായി ഇടപെടും.പ്രതിസന്ധി ഒഴിവാക്കാൻ പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് പോലെ സൗകര്യം ഒരുക്കിയില്ലെങ്കില്‍ പ്രതിഷേധത്തിന് കളമൊരുങ്ങുമെന്നാണ് റിപ്പോർട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത് കിട്ടിയതിന് പിന്നാലെയാണ് സി പി എമ്മും വിഷയത്തില്‍ കടുംപിടിത്തത്തിനില്ലെന്ന് വ്യക്തമാക്കിയത്.

സ്പോട് ബുക്കിങ് തീരുമാനം ഇരുമ്പുലക്കയൊന്നുമല്ലല്ലോ എന്നായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വിഷയത്തില്‍ എടുത്ത നിലപാട്. അതായത് സ്പോട്ട് ബുക്കിങ്ങോ അല്ലെങ്കില്‍ പകരം സംവിധാനമോ വേണമെന്ന കാര്യത്തില്‍ ബോർഡിനും അഭിപ്രായമുണ്ടെന്ന് സാരം.

Advertisement
inner ad

ഈ സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കണമെന്ന ബോർഡിന്റെ ആവശ്യത്തോട് ഇന്റലിജൻസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തില്‍ സർക്കാർ മുഖം തിരിച്ചേക്കില്ല.

Advertisement
inner ad
Continue Reading

Featured