Connect with us
48 birthday
top banner (1)

Business

കുതിച്ചുയർന്നു സ്വർണവില; പവന് 53,680 രൂപയായി

Avatar

Published

on

സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. വിവാഹ സീസണും പടിവാതിലിൽ എത്തിനിൽക്കേ ആഭരണപ്രിയർക്കും കല്യാണാവശ്യത്തിന് ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശങ്കയിലാക്കികൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് വില 6,710 രൂപയും പവന് 53,680 രൂപയുമായി. പണിക്കൂലിയും ഹോൾമാർക്ക് ഫീസും നികുതിയും ചേരുമ്പോൾ സ്വർണാഭരണ വില ഇതിലും കൂടും.

Advertisement
inner ad

കേന്ദ്രസർക്കാർ കഴിഞ്ഞമാസം അവതരിപ്പിച്ച ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം സ്വർണം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്. കനം കുറഞ്ഞതും (ലൈറ്റ്‍വെയ്റ്റ്) കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് ഇന്ന് 40 രൂപ ഉയർന്ന് 5,550 രൂപയിലെത്തി. അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറിയ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല; ഗ്രാമിന് 92 രൂപയിലാണ് വ്യാപാരം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Business

സ്വര്‍ണവിലയില്‍ കുതിപ്പ് ; പവന് 57280 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുതിപ്പ്. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7160 രൂപയും പവന് 57280 രൂപയുമായി വർധിച്ചു. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 5915 രൂപയിലാണ് വ്യാപാരം. വെള്ളിക്ക് ഒരു രൂപയുടെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഗ്രാമിന് 98 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദങ്ങൾ സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.

Continue Reading

Business

സ്വര്‍ണവിലയില്‍ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7090 രൂപയും പവന് 56720 രൂപയുമായി. ഇന്നലെ സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5860 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ വെള്ളിവിലയില്‍ വ്യത്യാസമില്ല. ഗ്രാമിന് 96 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞതിനുശേഷമാണ് ഇന്നലെ വിലവര്‍ധനവുണ്ടായത്.

Continue Reading

Business

സ്വർണവില പവന് 200 രൂപ വർധിച്ചു

Published

on

സ്വർണവിലയിൽ നേരിയ വർധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7105 രൂപയും പവന് 56840 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില പവന് 1760 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിവാഹ ആവശ്യങ്ങള്‍ക്കായി പൊന്നുവാങ്ങാനിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. പലരും സ്വര്‍ണം ബുക്കുചെയ്യാനും തുടങ്ങിയിരുന്നു. എന്നാല്‍ വീണ്ടും ട്രെന്‍ഡ് മാറി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5870 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ വെള്ളിക്ക് ഇന്ന് വില വ്യത്യാസം ഉണ്ടായിട്ടില്ല. ഗ്രാമിന് 96 രൂപയാണ് ഇന്നത്തെ വിപണിവില.

Continue Reading

Featured