കുതിച്ചുയര്‍ന്ന് സ്വര്‍ണ വില ; ഇന്ന് 400 രൂപയുടെ വര്‍ധന

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ സ്വര്‍ണവില ഗ്രാമിന് 4630 രൂപയും പവന് 37,040 രൂപയുമായി. ഇന്നലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു. എന്നാല്‍ ബുധനാഴ്ച രാവിലെ ഗ്രാമിന്റെ വില 4620 രൂപയായെങ്കിലും ഉച്ചയ്ക്ക്‌ശേഷം 4550 രൂപയായി കുറഞ്ഞിരുന്നു.

ഈ മാസം 12,13,15 ദിവസങ്ങളിലായിരുന്നു സ്വര്‍ണ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 37,440 രൂപയായിരുന്നു ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് വില. അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.

Related posts

Leave a Comment