Connect with us
48 birthday
top banner (1)

Business

സ്വർണ്ണ വില ഉയർന്നു; പവന് 49080 രൂപ

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ആറ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും കൂടുന്നത്. പവന് 80 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 49000 കടന്നു.
മാർച്ച് 21 ന് സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില പിന്നീട് ഇടിക്കുകയായിരുന്നു. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയായി.

Advertisement
inner ad

Business

അനക്കമില്ലാതെ സ്വര്‍ണവില; പവന് വില 59600 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരുഗ്രാം സ്വര്‍ണത്തിന് 7450 രൂപയും പവന് 59600 രൂപയുമെന്ന നിലയിൽ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിവിലയിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 99 രൂപയ്ക്കുതന്നെ വ്യാപാരം തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ മാറ്റമുണ്ട്. ഔണ്‍സിന് 2725 ഡോളറിലേക്ക് ഉയര്‍ന്നു.

Continue Reading

Business

സ്വർണവില കൂടി; പവന് 120 രൂപയുടെ വർധനവ് പൊന്നിന്

Published

on

സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയും പവന് 120 രൂപ വര്‍ധിച്ച് 59600 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 എന്നവിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 99 രൂപ എന്നതാണ് ഇന്നത്തെ വിപണിവില.

Continue Reading

Business

മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണ്‍: ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ പാര്‍ട്ണര്‍

Published

on

കൊച്ചി: ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ ഓദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ പ്രഖ്യാപിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി മാരത്തോണിന്റെ ഔദ്യോഗിക മെഡിക്കല്‍ പാര്‍ട്ണറാകുന്നത്. ഫെബ്രുവരി ഒമ്പതിന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മാരത്തോണിന്റെ മെഡിക്കല്‍ ഡയറക്ടറായി ആസ്റ്റര്‍ മെഡ്സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പ്രവര്‍ത്തിക്കും. സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം ലക്ഷ്യമാക്കിയുള്ള ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മൂന്നാം പതിപ്പില്‍ സഹകരിക്കാനാകുന്നതില്‍ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളില്‍ തയാറാക്കിയപോലെ, മാരത്തോണ്‍ ആരംഭിക്കുന്ന സ്ഥലത്ത് മെഡിക്കല്‍ ബേസ് ക്യാമ്പും കടന്നുപോകുന്ന മറ്റു പ്രധാന പ്രദേശങ്ങളില്‍ സബ്-മെഡിക്കല്‍ സ്റ്റേഷനുകളും ക്ലിയോസ്‌പോര്‍ട്‌സുമായി ചേര്‍ന്ന് കൊണ്ട് സജ്ജീകരിക്കും. മാലിന്യ തോത് കുറച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് സര്‍ക്കുലര്‍ ഇക്കോണമിയുടെ പ്രോത്സാഹനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തോണിന്റെ മെഡിക്കല്‍ പങ്കാളിയായി മൂന്നാം തവണയും ആസ്റ്റര്‍ മെഡ്സിറ്റി എത്തുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ക്ലിയോസ്പോര്‍ട്സ് ഭാരവാഹികളായ ശബരി നായര്‍, ബൈജു പോള്‍, അനീഷ് പോള്‍, എം.ആർ.കെ ജയറാം എന്നിവര്‍ പറഞ്ഞു. ഓട്ടക്കാര്‍ക്ക് പരിക്കുകള്‍ സംഭവിച്ചാല്‍ ഉടനടി കൃത്യമായ ചികിത്സ നല്‍കുവാനും മാരത്തോണിന്റെ സുഗമമായ നടത്തിപ്പിനും മെഡിക്കല്‍ പങ്കാളി അനിവാര്യമായ ഘടകമാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ സാന്നിധ്യം ഓട്ടക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഏറെ സഹായകമാകുമെന്നും സംഘാടകര്‍ പറഞ്ഞു. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് www.kochimarathon.in എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

Advertisement
inner ad
Continue Reading

Featured