സ്വർണ്ണവില വീണ്ടും കുറഞ്ഞു

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയായി. ഗ്രാമിന് 10 രൂപ താഴ്ന്ന് 4400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതെസമയം 35,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. പവന് 35,600 രൂപയായ സെപ്റ്റംബർ 4, 5, 6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.

Related posts

Leave a Comment