സ്വര്‍ണവില വീണ്ടും താഴ്ന്നു; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 200 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും  കുറഞ്ഞു.  പവന് 120 രൂപ കുറഞ്ഞ് 35,440 ആയി. ഗ്രാമിന് 15 രൂപ താഴ്ന്ന് 4430ല്‍ എത്തി. 
കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഈ മാസം 11ന് 34,680 രൂപ രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച കൊണ്ട് ആയിരത്തോളം രൂപയാണ് വര്‍ധിച്ചത്. പിന്നീട് ഇന്നലെ വില താഴുകയായിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 36,000 രൂപയായിരുന്ന വില ഒരാഴ്ചയ്ക്കു ശേഷം 34,680 വരെയായി കുറഞ്ഞു. പിന്നീട് വില തിരിച്ചുകയറുകയായിരുന്നു.

Related posts

Leave a Comment