Business
ചരിത്രത്തിലെ ഉയർന്ന നിരക്കിൽ സ്വർണവില
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. സ്വര്‍ണവിലയുടെ പോക്ക് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സാധാരക്കാര്. ഇന്നും സംസ്ഥാനത്ത് പൊന്നിന്റെ വിലയില്‍ കുതിപ്പാണുണ്ടായത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 7300 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. പവന്റെ വില 58400 രൂപ എന്ന മാജിക് സംഖ്യയിലെത്തി.
തുടര്‍ച്ചയായി റെക്കാര്‍ഡുകളില്‍ നിന്നും റെക്കാര്ഡുകളിലേക്ക് മാത്രമാണ് സ്വര്‍ണവിലയുടെ കുതിപ്പ്. ഇന്നത്ത നിരക്കുതന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും സര്‍വകാല റെക്കോഡും. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയുടെ വര്‍ധനയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഗ്രാമിന് 6025 രൂപയാണ് ഇന്നത്തെ വിപണിവില. വെള്ളി വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് രണ്ടു രൂപ കൂടി 104 രൂപയിലാണ് വ്യാപാരം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.
Business
സ്വർണവിലയിൽ ഇടിവ്; പവന് 880രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കൂപ്പുകുത്തി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുത്തനെ ഇടിഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6935 രൂപയായി. പവന് 55480 രൂപയായി കുറയുകയും ചെയ്തു. ഒക്ടോബര്‍ 31നായിരുന്നു സ്വര്‍ണത്തിന് റെക്കാര്‍ഡ് വില രേഖപ്പെടുത്തിയത്. അതിനുശേഷം പവന് ഇപ്പോള്‍ 4160 രൂപയാണ് ഇടിഞ്ഞത്. എന്നാല്‍ ഈ വിലയിടിവ് സ്വര്‍ണം നിക്ഷേപമായി കരുതുന്നവര്‍ക്ക് അത്ര സുഖകരമല്ല. നിലവിലുള്ള സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത് ഇനിയും വിപണി താഴാനുള്ള സാധ്യത ഉണ്ടെന്നാണ്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വിലയിയിടിവ് വെള്ളിവിലയിലും പ്രതിഫലിച്ചു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.
Business
സ്വര്‍ണവില താഴേയ്ക്ക്; പവന് 320 രൂപ കുറഞ്ഞു
ഇന്ന് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 7045 രൂപയ്ക്കാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. പവന്റെ വില 56360 രൂപയായി കുറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണവിപണിയില്‍ കൂട്ടത്തകര്‍ച്ച നേരിട്ടിരുന്നു. പവന് ഒറ്റയടിക്ക് 1080 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. പിന്നീട് പവന് 3280 രൂപയാണ് ഇടിഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 5810 രൂപയാണ് വിനിമയ നിരക്ക്. അതേസമയം വെള്ളിക്ക് ഒരു രൂപ വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്.
Business
കുത്തനെയിടിഞ്ഞ് സ്വർണവില; പവന് 1080 രൂപ കുറഞ്ഞു
സംസ്ഥാനത്തെ സ്വര്‍ണവിപണിയില്‍ കുത്തനെയുള്ള ഇടിവ്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കൂപ്പുകുത്തുന്നത്. ഗ്രാമിന് 135 രൂപയാണ് കുറഞ്ഞത്. പവന് 1080 രൂപയും കുറഞ്ഞു. അപൂര്‍വമായാണ് ഇത്രയും തകര്‍ച്ച സ്വര്‍ണവിലയില്‍ ഉണ്ടാകുന്നത്. സ്വര്‍ണം ഗ്രാമിന് 135 രൂപ കുറഞ്ഞ് 7085 രൂപയായി. പവന് വില 56680 രൂപയായി ഇടിഞ്ഞു. ഒക്ടോബര്‍ 31നായിരുന്നു പൊന്നിന് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്നവില രേഖപ്പെടുത്തിയത്. അന്ന് ഗ്രാമിന് 7455 രൂപയും പവന് 59640 രൂപയുമായിരുന്നു വില. അതിനുശേഷം ഇപ്പോള്‍ പവന് 2960 രൂപയാണ് കുറഞ്ഞിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 110 രൂപ കുറഞ്ഞ് 5840 രൂപയ്ക്കാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. വെള്ളിക്ക് കുറഞ്ഞത് ഗ്രാമിന് രണ്ടുരൂപയാണ്. ഇപ്പോള്‍ ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം മുന്നോട്ടുപോകുന്നത്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login