Business
മാറ്റമില്ലാതെ സ്വര്‍ണവില; പവന് 53,080
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,080 രൂപയിലെത്തി. 6635 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഗ്രാമിന് 10 രൂപ വർദ്ധിച്ച് 6,635 രൂപയും പവന് 80 രൂപ വർദ്ധിച്ച് 53,080 രൂപയിലും എത്തിയിരുന്നു. വെള്ളി ഗ്രാമിന് 50 പൈസ വർദ്ധിച്ച് 96 രൂപയും പവന് 4 രൂപ വർദ്ധിച്ച് 768 രൂപയുമാണ് . ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ’ (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്.
Business
‘എൻറെ പൊന്നേ’; കുതിച്ചുയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് സ്വർണവില കുതിച്ചുയർന്നു. ഇന്നലെ സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. ഇന്ന് 680 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണവില വീണ്ടും 58000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7285 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6000 രൂപയാണ്.
Business
സ്വര്‍ണവിലയിൽ നേരിയ ചലനം; പവന് 80 രൂപയുടെ വര്‍ധന
സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുദിവസം കുറഞ്ഞുനിന്ന സ്വര്‍ണവിലയിൽ ഇന്ന് നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 7365 രൂപയും പവന് 58920 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അതിനുശേഷമാണ് വിലകുറഞ്ഞത്. ഇപ്പോള്‍ വീണ്ടും സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ നിറം പുറത്തെടുക്കുകയാണ്. വില വര്‍ധന വീണ്ടും പ്രതീക്ഷിക്കാം എന്ന സൂചനയാണ് വിപണിയില്‍നിന്ന് ലഭിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് അഞ്ചു രുപ ഉയര്‍ന്ന് 6070 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്. വെള്ളിമാത്രം വിലവ്യത്യാസമില്ലാതെ പിടിച്ചു നിന്നു. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.
Business
ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB – Temple Solutions ചോറ്റാനിക്കര ദേവി ക്ഷേത്രത്തിനു കൈമാറി. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ കിയോസ്ക് ആണ് നവംബർ 1 ന് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ, രസീതുകൾ, മറ്റു വിവരങ്ങൾ എന്നിവ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിച്ചത്. ഭക്തർക്ക് ക്ഷേത്രത്തിലെ വഴിപാടുകൾ ശീട്ടാക്കാനും വഴിപാട് തുക കിയോസ്കിൽ തെളിയുന്ന ക്യുആർ കോഡ് ഉപയോഗിച്ചു അടയ്ക്കാനും സാധിക്കും. കൂടാതെ, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കിയോസ്കിലൂടെ ലഭിക്കും. ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ ആഗോള സേവനദാതാക്കളായ സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചാണ് കിയോസ്‌ക് സ്ഥാപിച്ചത്.
ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്‌മായ ബിജി എസ് എസ്, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡ്‌മായ മധു എം എന്നിവർ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധൻ, പ്രേംരാജ്, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ പിള്ള എന്നിവർക്ക് കിയോസ്‌ക് കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ്, ക്ലസ്റ്റർ ഹെഡ് അൻസ, ബിസിനസ് (ഗവൺമെന്റ്) ചീഫ് മാനേജർ രഞ്ജിത്ത് ജി പി, എരുവേലി ബ്രാഞ്ച് മാനേജർ അശ്വതി അയ്യർ, സെനിയ എംഡി അരുൺ മോഹൻ, ജയദേവൻ ഡി, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, IT വിഭാഗം ഹെഡ് ശ്രീമതി റോഷ്‌നി, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login