Connect with us
48 birthday
top banner (1)

Business

മാറ്റമില്ലാതെ സ്വർണവില

Avatar

Published

on

ഈ മാസത്തെ റെക്കോർഡ് വിലയിൽ നിന്നും വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് 320 രൂപയായിരുന്നു വെള്ളിയാഴ്ച ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണം പവന് 53,440 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 6680 രൂപയാണ്. വിവാഹ സീസണിലും സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കയറ്റിറക്കങ്ങളാണ് കാണാൻ കഴിയുന്നത്. സംസ്ഥാനത്ത് വെള്ളിവിലയിലും നേരിയ വർധനവുണ്ടായി. ഗ്രാമിന് 90 രൂപയും കിലോഗ്രാമിന് 90,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് ഇന്ത്യയിലെ സ്വർണം, വെള്ളി നിരക്കുകൾ നിശ്ചയിക്കപ്പെടുന്നത്.

Business

സ്വർണവിലയിൽ കുറവ്; പവന് 200 രൂപ കുറഞ്ഞു

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമായി. സ്വർണവിലയിൽ സ്ഥിരതയില്ലാതെയാണ് തുടരുന്നത്. 18കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപ കുറഞ്ഞ് 5875 രൂപയ്ക്കാണ് ഇന്നത്തെ വ്യാപാരം. എന്നാല്‍ വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 99 രൂപയാണ് വിപണിവില. അന്താരാഷ്ട്ര തലത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്നുണ്ട്.

Continue Reading

Business

ആശുപത്രിക്ക് കമ്പ്യൂട്ടറുകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍

Published

on

മട്ടാഞ്ചേരി: മട്ടാഞ്ചേരി വുമണ്‍ ആന്റ് ചൈല്‍ഡ് ആശുപത്രിക്ക് രണ്ട് കമ്പ്യൂട്ടറുകള്‍ നല്‍കി മണപ്പുറം ഫൗണ്ടേഷന്‍. പരിപാടി കെ.ജെ. മാക്‌സി എംഎല്‍എ ഉദ്ഘാടനം നടത്തി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഷഫീഖിന് കൈമാറി പദ്ധതി സമര്‍പ്പണം നടത്തി. കുമ്പളങ്ങി സ്വദേശിയായ സിനിയ്ക്ക് കെ.ജെ. മാക്‌സി എംഎല്‍എയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ഭവന പൂര്‍ത്തീകരണത്തിന് ധനസഹായം മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ ആശുപത്രി സെക്രട്ടറിയും ട്രഷററുമായ ഡോ. വര്‍ഗ്ഗീസ്, മണപ്പുറം ഫൗണ്ടേഷന്‍ സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍, സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Continue Reading

Business

അനക്കമില്ലാതെ സ്വര്‍ണവില

Published

on

സംസഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. ഗ്രാമിന് 7130 രൂപയും പവന് 57040 രൂപയുമാണ് ഇന്നത്തെ വിപണിവില. 18 കാരറ്റ് സ്വര്‍ണത്തിനും വിലയിൽ മാറ്റമില്ല. ഗ്രാമിന് 5890 രൂപയാണ് നിരക്ക്. എന്നാല്‍ വെള്ളിവില ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 98 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചിരുന്നു. രാജ്യാന്തരതാളത്തിലെ വ്യതിയാനങ്ങൾ സ്വർണവിലയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

Continue Reading

Featured