Connect with us
48 birthday
top banner (1)

Business

സ്വര്‍ണവില വർധിച്ചു

Avatar

Published

on

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വർധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കൂടി 53,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി സ്വർണത്തിന് 6,685 രൂപയായി.അതേസമയം വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. അതിനുശേഷം ഇന്നലെയാണ് നേരിയ രീതിയിൽ സ്വർണ വില വർധിച്ചത്. ഇന്നലെ പവന് 200 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Business

സ്വർണവിലയിൽ ഇടിവ്

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന് 53,440 രൂപയും, ഗ്രാമിന് 6,680 രൂപയുമാണ് വില. തുടര്‍ച്ചയായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വർണ വില ഇന്നലെ 400 രൂപ കൂടിയിരുന്നു. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,760 രൂപയായിരുന്നു. ഗ്രാമിന് 6720 രൂപയും. കേരളത്തിലെ വെള്ളി വിലയിൽ കുറവുണ്ട്. വില രണ്ടു രൂപ കുറഞ്ഞ് 89 രൂപയിലെത്തി. ഓണാഘോഷങ്ങളും വിവാഹ സീസൺ ആരംഭിച്ചതും വിലയിടിവിൽ ആശ്വാസം നൽകുന്നു. എന്നാൽ വരും ദിവസങ്ങളിൽ സ്വർണവില മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലും ഉണ്ട്. രാജ്യാന്തര വിപണിയിൽ സെപ്തംബർ 17,18 തിയതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം സ്വർണ വിലയിൽ നിർണായകമാണ്.

Continue Reading

Business

സ്വര്‍ണവിലയിൽ കുതിപ്പ്; പവന് 400 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന്‍ വിലയില്‍ 400 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 53,760 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്. തുടര്‍ച്ചയായ നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന സ്വർണവിലയിൽ ഇന്നാണ് വര്‍ധനവ് ഉണ്ടായത്. വെള്ളി വിലയിലും നേരിയ ഉണർവ് ഉണ്ടായിട്ടുണ്ട്, രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി.

20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാൽ സ്വർണവിപണിയിൽ വില്പനയുടെ നിലവാരം ഉയരുന്നു എന്നത് സ്വർണവ്യാപാരികളുടെ പ്രതീക്ഷ വർധിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Business

നാലാംനാളും മാറ്റമില്ലാതെ സ്വര്‍ണവില

Published

on

കൊച്ചി: നാലാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,360 രൂപയാണ്. ഗ്രാമിന് 6670 രൂപ നല്‍കണം. 20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ 360 രൂപ കുറഞ്ഞശേഷം മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില.

കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണവിലയില്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 4500 രൂപയോളമാണ് താഴ്ന്നത്. പിന്നീട് സ്വര്‍ണവില തിരിച്ചുകയറുകയായിരുന്നു. സെപ്റ്റംബർ 1 നാണ് ഈ വിലയിലേക്ക് സ്വർണം എത്തിയത്. രാജ്യാന്തര വില മാറ്റമില്ലാതെ തുടരുന്നതാണ് സംസ്ഥാനത്തെ വിലയിലും പ്രകടമാകുന്നത്. ഈ മാസം 17,18 തിയ്യതികളിൽ ചേരുന്ന യു.എസ് ഫെഡ് യോഗം ശേഷം സ്വർണ വിലയിലെ നീക്കം എങ്ങോട്ടാണെന്ന് അറിയാനാകുമെന്ന് വിദഗ്ധർ പറയുന്നു. വെള്ളി ഗ്രാമിന് 89 രൂപയാണ്.

Advertisement
inner ad
Continue Reading

Featured