സ്വര്‍ണ വിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 35,680 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കുറഞ്ഞ് 4460 രൂപയുമായി. 35,840 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ആറുദിവസത്തിനിടെ ഒരു പവന് 520 രൂപയുടെ കുറവാണുണ്ടായത്.
യുഎസ് ഡോളര്‍ കരുത്തുനേടിയതും പുറത്തവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയുമാണ് സ്വര്‍ണവിലയെ ബാധിച്ചത്. വെള്ളിയുടെ വിലയിലും കുറവ് വന്നിട്ടുണ്ട്.

Related posts

Leave a Comment