Connect with us
48 birthday
top banner (1)

Business

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍; പവന് 54,120 രൂപ

Avatar

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6,765 രൂപയും നല്‍കേണ്ടി വരും.
ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇടിവില്‍ നിന്ന് സ്വര്‍ണവില കുതിച്ചുയരുന്നത്.

Advertisement
inner ad

ഈ മാസമാദ്യം വില 53,000 രൂപയില്‍ താഴെ പോയതിന് ശേഷമാണ് വീണ്ടും വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. കഴിഞ്ഞമാസം ആദ്യ വാരത്തിന്റെ അവസാനം 54,080 എന്ന ഉയര്‍ന്ന നിലയിലേക്ക് സ്വര്‍ണവില ഉയര്‍ന്നിരുന്നു.

Advertisement
inner ad

Business

ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ നിയമിതനായി

Published

on

മുംബൈ: ജിയോ മൊബൈല്‍ ഡിജിറ്റല്‍ സര്‍വീസസിന്റെ പ്രസിഡന്റായി മലയാളി സജിത് ശിവാനന്ദൻ നിയമിതനായി. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി എ.കെ. ശിവദാസന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സ് പബ്ലിക് റിലേഷന്‍സ് മുന്‍ ഡയറക്ടറായിരുന്ന സുഹാസിനിയുടെയും മകനാണ് സജിത് ശിവാനന്ദൻ.

എ ഐ കേന്ദ്രീകരിച്ചുള്ള ഡിജിറ്റല്‍ സേവനങ്ങളുടെ പുരോഗതിയുമായി ബന്ധപ്പെട്ട ചുമതലകളാണ് സജിത്തിനു നല്‍കിയിരിക്കുന്നത്. ഡിസ്‌നി ഹോട്ട്സ്റ്റാര്‍ മുന്‍ സി.ഇ.ഒ ആയിരുന്ന സജിത്ത് സ്റ്റാര്‍ ഇന്ത്യയെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വയാകോം 18-ല്‍ ലയിപ്പിച്ചതിനെ തുടര്‍ന്ന് 2024 ഒക്ടോബറിൽ ഡിസ്‌നി ഹോട്ട്സ്റ്റാറിന്റെ സി.ഇ.ഒ. സ്ഥാനമൊഴിഞ്ഞു. ഗല്ലപ് ഓര്‍ഗനൈസേഷന്‍, അഫിള്‍, ഗൂഗിള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Business

അനക്കമില്ലാതെ സ്വര്‍ണവില; പവന് വില 59600 രൂപ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലത്തെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരുഗ്രാം സ്വര്‍ണത്തിന് 7450 രൂപയും പവന് 59600 രൂപയുമെന്ന നിലയിൽ തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമൊന്നുമില്ല. ഗ്രാമിന് 6140 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. വെള്ളിവിലയിലും മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഗ്രാമിന് 99 രൂപയ്ക്കുതന്നെ വ്യാപാരം തുടരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ മാറ്റമുണ്ട്. ഔണ്‍സിന് 2725 ഡോളറിലേക്ക് ഉയര്‍ന്നു.

Continue Reading

Business

സ്വർണവില കൂടി; പവന് 120 രൂപയുടെ വർധനവ് പൊന്നിന്

Published

on

സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7450 രൂപയും പവന് 120 രൂപ വര്‍ധിച്ച് 59600 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും വില ഉയര്‍ന്നു. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6140 എന്നവിലയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം വെള്ളിവിലയില്‍ വ്യത്യാസമുണ്ടായില്ല. ഗ്രാമിന് 99 രൂപ എന്നതാണ് ഇന്നത്തെ വിപണിവില.

Continue Reading

Featured