Connect with us
48 birthday
top banner (1)

Business

റെക്കോഡ് തുടർന്ന് സ്വർണവില; പവന് 520 രൂപ വർധിച്ചു

Avatar

Published

on

സർവ്വകാല റെക്കോർഡിലേക്ക് കടന്ന് സ്വര്‍ണവില. പവന് 520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 58,880 രൂപയായി. ഗ്രാമിന് 65 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7360 രൂപയാണ്. ആഭരണപ്രേമികൾക്കും വിവാഹപാർട്ടികൾക്കും ആശങ്ക നൽകുന്നതാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വർണ വിലയിലും ഇന്ന് വർധനവുണ്ടായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 6060 രൂപയായി ഉയര്‍ന്നു. എന്നാല്‍ വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 104 രൂപക്കാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത്. കുതിച്ചുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നലെ കുറവ് രേഖപ്പെടുത്തിയിരുന്നു. 440 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. പവന് 58, 360 എന്ന നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്.

Business

സ്വര്‍ണവിലയിൽ നേരിയ ചലനം; പവന് 80 രൂപയുടെ വര്‍ധന

Published

on

സ്ഥാനത്ത് തുടര്‍ച്ചയായി മൂന്നുദിവസം കുറഞ്ഞുനിന്ന സ്വര്‍ണവിലയിൽ ഇന്ന് നേരിയ വര്‍ധനവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 7365 രൂപയും പവന് 58920 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. അതിനുശേഷമാണ് വിലകുറഞ്ഞത്. ഇപ്പോള്‍ വീണ്ടും സ്വര്‍ണം അതിന്റെ യഥാര്‍ത്ഥ നിറം പുറത്തെടുക്കുകയാണ്. വില വര്‍ധന വീണ്ടും പ്രതീക്ഷിക്കാം എന്ന സൂചനയാണ് വിപണിയില്‍നിന്ന് ലഭിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് അഞ്ചു രുപ ഉയര്‍ന്ന് 6070 രൂപയിലാണ് വ്യാപാരം മുന്നോട്ടു പോകുന്നത്. വെള്ളിമാത്രം വിലവ്യത്യാസമില്ലാതെ പിടിച്ചു നിന്നു. ഗ്രാമിന് 102 രൂപയിലാണ് വ്യാപാരം.

Continue Reading

Business

ചോറ്റാനിക്കര ക്ഷേത്രത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കിയോസ്‌ക്

Published

on

കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചു ക്ഷേത്രങ്ങൾക്കായി നൽകുന്ന സമ്പൂർണ്ണ ഡിജിറ്റൽ സൊല്യൂഷൻ ആയ SIB – Temple Solutions ചോറ്റാനിക്കര ദേവി ക്ഷേത്രത്തിനു കൈമാറി. ഭക്തർക്ക് സ്വയം ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ കിയോസ്ക് ആണ് നവംബർ 1 ന് ക്ഷേത്രത്തിന് സമർപ്പിച്ചത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വഴിപാടുകൾ, രസീതുകൾ, മറ്റു വിവരങ്ങൾ എന്നിവ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് കിയോസ്‌ക് സ്ഥാപിച്ചത്. ഭക്തർക്ക് ക്ഷേത്രത്തിലെ വഴിപാടുകൾ ശീട്ടാക്കാനും വഴിപാട് തുക കിയോസ്കിൽ തെളിയുന്ന ക്യുആർ കോഡ് ഉപയോഗിച്ചു അടയ്ക്കാനും സാധിക്കും. കൂടാതെ, ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും കിയോസ്കിലൂടെ ലഭിക്കും. ഡിജിറ്റൽ പേയ്മെന്റ് മേഖലയിലെ ആഗോള സേവനദാതാക്കളായ സെനിയ സൊലുഷനുമായി (Xenia Solutions) സഹകരിച്ചാണ് കിയോസ്‌ക് സ്ഥാപിച്ചത്.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സീനിയർ ജനറൽ മാനേജറും ബ്രാഞ്ച് ബാങ്കിങ് ഹെഡ്‌മായ ബിജി എസ് എസ്, ജോയിന്റ് ജനറൽ മാനേജരും എറണാകുളം റീജണൽ ഹെഡ്‌മായ മധു എം എന്നിവർ കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ എം ബി മുരളീധൻ, പ്രേംരാജ്, ദേവസ്വം അസി. കമ്മിഷണർ ബിജു ആർ പിള്ള എന്നിവർക്ക് കിയോസ്‌ക് കൈമാറി. സൗത്ത് ഇന്ത്യൻ ബാങ്ക് ഡിജിറ്റൽ സെയിൽസ് ഹെഡ് വിശ്വരാജ്, ക്ലസ്റ്റർ ഹെഡ് അൻസ, ബിസിനസ് (ഗവൺമെന്റ്) ചീഫ് മാനേജർ രഞ്ജിത്ത് ജി പി, എരുവേലി ബ്രാഞ്ച് മാനേജർ അശ്വതി അയ്യർ, സെനിയ എംഡി അരുൺ മോഹൻ, ജയദേവൻ ഡി, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, IT വിഭാഗം ഹെഡ് ശ്രീമതി റോഷ്‌നി, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

മൂന്നാം ദിനവും സ്വര്‍ണവിലയില്‍ കുറവ്

Published

on

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 7355 രൂപയും പവന് 120 രൂപ കുറഞ്ഞ് 58840 രൂപയുമായി. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് പവന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6065 രൂപയായി. വെള്ളി വിലയിലും മാറ്റമുണ്ട്. ഗ്രാമിന് 1 രൂപ കുറഞ്ഞ് 102 രൂപയിലാണ് വ്യാപാരം. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 60,000 തൊടുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 680 രൂപ കുറഞ്ഞിരുന്നു. നവംബർ ആരംഭത്തോടെ സ്വർണവില കുറവാണ്.

Continue Reading

Featured