പാരാലിംപ്കിസില്‍ ഇന്ത്യക്ക് സ്വര്‍ണം

ടോക്കിയോ: പാരാലിംപിക്സില്‍ ഇന്ത്യക്ക് ഇന്നിതു വരെ നാലു മെഡല്‍. വനിതകളുടെ പത്ത് മീറ്റര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ഇന്ത്യക്കു ചരിത്ര കിരീടം. അവനി ലേഖരയിലൂടെ ആദ്യത്തെ പാരാലിംപിക്സ് വനിതാ തങ്കക്കിരീടം ഇന്ത്യയിലേക്ക്. 249.6 പോയിന്‍റാണ് അവനി സ്വന്തമാക്കിയത്. ഒരു ഇന്ത്യന്‍ വനിത പാരാലിംപ്കിസ് സ്വര്‍ണം ചൂടുന്നത് ഇതാദ്യം. ജാലവില്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ ദേവേന്ദ്ര ജജാരിയയ്ക്കു വെള്ളി, സുന്ദര്‍ര്‍ സിംഗ് ഗുര്‍ജാറിനു വെങ്കലം.ഡിസ്കസ് ത്രോയില്‍ യോഗേഷ് ഖത്തൂണിയയ്ക്കു വെങ്കലം. ഇതോടെ ഇന്ത്യക്ക് പാരാലിംപ്കിസില്‍ ആറു മെഡല്‍ നേട്ടം. ഇതും ചരിത്രത്തിലാദ്യം.

Related posts

Leave a Comment