Connect with us
48 birthday
top banner (1)

Kerala

ദൈവത്തിന്റെ കരസ്പർശം; വൈറലായി കണ്ടക്ടര്‍ ബിലു

Avatar

Published

on

ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ തുടങ്ങിയ യാത്രക്കാരനെ അത്ഭുതകരമായി കണ്ടക്ടര്‍ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. വീഡിയോ കണ്ടവർ ഒന്നടങ്കം പറയുന്നു ‘ഇത് ദൈവത്തിന്റെ കൈ തന്നെ’.

പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമുക്കില്‍ വച്ചാണ് സംഭവം. ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനെയാണ് കണ്ടക്ടർ ബിലു അത്ഭുതകരമായി രക്ഷപ്പെടുത്തിയത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയാണ് കണ്ടക്ടറായ ബിലു.

Advertisement
inner ad

സംഭവം ബിലു വിവരിക്കുന്നതിങ്ങനെയാണ്; യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് ബസിന്റെ വാതിൽ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ബിലു അത്ഭുതകരമായി രക്ഷിച്ചത്. ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. ‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം. ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച്‌ യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്. നിരവധിപ്പേര്‍ വിളിച്ച്‌ അഭിനന്ദിച്ചു’

Advertisement
inner ad

Alappuzha

‘മിടുക്കരായ വിദ്യാർത്ഥികളെയാണ് നഷ്ടപ്പെട്ടത്’: വണ്ടാനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

Published

on

ആലപ്പുഴ: ഇന്നലെ രാത്രിയിൽ കെഎസ്ആർടിസി ബസിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളെ നഷ്ടപ്പെട്ട നടുക്കത്തിലാണ് വണ്ടാനം മെഡിക്കല്‍ കോളേജ്. കോളേജ് ഹോസ്റ്റലില്‍ താമസിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ വൈകീട്ടോടെ പുറത്തേക്ക് പോയതാണെന്നും ഇതിനിടെയാണ് അപകടം സംഭവിച്ചതെന്നും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ മറിയം വര്‍ക്കി പറഞ്ഞു

“അപകടത്തെ കുറിച്ച് അറിഞ്ഞയുടന്‍ അധ്യാപകരുള്‍പ്പെടെ എല്ലാവരും ആശുപത്രിയില്‍ എത്തിയിരുന്നു. അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ആശുപത്രിയിലെത്തിയിരുന്നു. കോളേജ് ഹോസ്റ്റലില്‍ തന്നെയായിരുന്നു വിദ്യാർത്ഥികൾ താമസിച്ചിരുന്നത്. എന്തോ ആവശ്യത്തിന് അവര്‍ നേരത്തേ ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് പോയിരുന്നു. നല്ല മഴയുണ്ടായിരുന്നു. വൈകുന്നേരം മുതല്‍ മഴ കനക്കുന്നതിനാല്‍ കാഴ്ച വളരെ കുറവായിരുന്നു. 11 കുട്ടികളാണ് കാറിലുണ്ടായിരുന്നത്. 5 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. 4 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്; 2 പേര്‍ക്ക് വലിയ പരിക്കുകളില്ല. കുട്ടികള്‍ അപകടനില ഇനിയും തരണം ചെയ്തിട്ടില്ല. ഗുരുതര പരിക്കേറ്റ 4 വിദ്യാര്‍ത്ഥികളും ഐസിയുവിലാണ്”: പ്രിൻസിപ്പൽ പറഞ്ഞു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നാല് മരണം

മരിച്ചത് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ

Published

on

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ച നാലുപേരും. കാറും കെഎസ്ആർടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. പരുക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Kannur

കണ്ണൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

Published

on

കണ്ണൂർ: കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 34 പേർക്ക് പരിക്ക്. കണ്ണൂർ പേരാവൂർ കല്ലേരി മലയിൽ തിങ്കളാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു അപകടം. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസും മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് പേരാവൂർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വീതി കുറഞ്ഞ റോഡാണ് അപകടം നടന്ന മേഖലയിലേത്. ഇതിനൊപ്പം മഴയും പെയ്തിരുന്നു. ഡ്രൈവറുടെ കാഴ്‌ച മറഞ്ഞതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി തുടർനടപടികൾ സ്വീകരിച്ചു.

Continue Reading

Featured