ഗോഡൗണിൽ മോഷണം നടത്തിയതായി പരാതി

കൊച്ചി: കലൂർ പോണോത്ത് റോഡിലുള്ള പള്ളിപ്പറമ്പ് ലയിനിലെ ഗോഡൗണിലുള്ള പന്തൽ സാമഗ്രികൾ മോഷ്ടിച്ച പ്രതികളെന്നു സംശയിക്കുന്നവർക്കെതിരെ ഉടമ ഗാൽബിൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പന്തൽ പണിക്കുപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ്, ചെക്ക് ലീഫ്, സി. സി.ടി. വി ടി വി ആർ എന്നിവയാണ് കഴിഞ്ഞ മെയ്‌ മാസം മൂന്നാം തിയ്യതി ഗോഡൗൺ കുത്തി തുറന്ന് മോഷ്ടിച്ചത്. വൈദ്യുത ബന്ധം ബേധിച്ച് സി സി ടി വി കണക്ഷൻ വേർപെടുത്തിയ ശേഷമാണ് മോഷണം നടന്നത്. പ്രതികൾ എന്ന് സംശയിക്കുന്നവർ ഗോഡൗൺ ഉടമയുടെ മുന്നിലൂടെ മോഷണ സാധനങ്ങളുമായി കടന്ന് പോകുന്നത് കണ്ടു എന്ന് ഉടമ ഡോമിനിക് പോലീസിൽ പറഞ്ഞു. പ്രതികൾ എന്ന് സംശയിക്കുന്ന ബാബു (40), സേവിയർ എന്ന കുഞ്ഞുമോൻ (50) എന്നിവർക്കെതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കുറ്റാരോപണം നേരിടുന്നവർ സി ഐ ടി യു പ്രവർത്തകരാണ്. ഇവർ മുമ്പും മോഷണം നടത്തിയിട്ടുണ്ടെന്ന് ഗോഡൗൺ ഉടമ പറഞ്ഞു.

Related posts

Leave a Comment