‘ഗോ ഇലക്ട്രിക്’ ക്യാമ്പയിൻ; വെബ് പോർട്ടൽ ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: റോഡുകൾ പരിസ്ഥിതി സൗഹൃദമാക്കാൻ എനർജി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ഗോ ഇലക്ട്രിക്’ ക്യാമ്പയിന്റെ ഭാഗമായി ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രദർശനവും വെബ് പോർട്ടൽ ഉദ്ഘാടനവും  ഇന്ന്  നടക്കും. അടുത്ത വർഷത്തോടെ സംസ്ഥാനത്തെ റോഡുകളിൽ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിലാണ് ഒരുവർഷം നീളുന്ന ക്യാമ്പയിൻ. കോൺവെർജെൻസ് എനർജി സർവിസസ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളുമുണ്ടാകും. 27 മുതൽ 47 ശതമാനം വരെയാണ് സബ്‌സിഡി.  ബാറ്ററി കപ്പാസിറ്റി അനുസരിച്ചാണ് സബ്‌സിഡിയും ലഭ്യമാവുക.
ഉയർന്നുവരുന്ന പെട്രോൾ ഡീസൽ വിലവർധന സമ്മാനിക്കുന്ന ദുരിതത്തിൽനിന്ന് രക്ഷപ്പെടാൻ ബദൽ മാർഗത്തെക്കുറിച്ചുള്ള വിപുലമായ ബോധവൽക്കരണമാണ് ഗോ ഇലക്ട്രിക് ക്യാമ്പയിനിലൂടെ എനർജി മാനേജ്‌മെന്റ് സെന്റർ ലക്ഷ്യമിടുന്നത്. അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഒഴിവാക്കി നിലവിൽ വിപണിയിൽ ലഭിക്കുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് ഇതിലൂടെ സാധിക്കും.

Related posts

Leave a Comment