വൈവിധ്യവൽക്കരണം കൂടുതൽ ശക്തമാക്കാൻ ആഗോള വിപണിയിലെ നിക്ഷേപങ്ങൾ

അതിവേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണെങ്കിൽ ലോകത്തിലെ ഓഹരി വിപണിയുടെ മൂന്നു ശതമാനത്തോളം പ്രാതിനിധ്യം മാത്രമേ ഇന്ത്യയുടേതായുള്ളു. ആഗോള തലത്തിൽ വലിയൊരു സാധ്യതയാണ് ഇന്ത്യൻ നിക്ഷേപകർ പ്രയോജനപ്പെടുത്താത്തതായി ഉള്ളതെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഇന്ത്യൻ ഓഹരികൾക്കപ്പുറത്തേക്കും വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകളാണ് ഇതു വ്യക്തമാക്കുന്ന മറ്റൊന്ന്. ഇന്ത്യൻ നിക്ഷേപകരെ ആഗോള വിപണിയിലേക്ക് ആകർഷിക്കുന്ന നിരവധി കാരണങ്ങളുണ്ട്.

സ്വത്തു സമ്പാദനത്തിനുള്ള അധിക സാധ്യത തുറന്നു തരുന്ന ആഗോള നിക്ഷേപങ്ങൾ വൈവിധ്യവൽക്കരണത്തിലൂടെ നഷ്ടസാധ്യതകൾ കുറയ്ക്കുവാനും സഹായിക്കും. ആഗോള തലത്തിൽ വിവിധ വിപണികൾ വിവിധ ഘട്ടങ്ങളിൽ മികച്ച രീതിയിൽ പ്രകടനം നടത്തും. അമേരിക്കൻ വിപണി വിശകലനം ചെയ്യുകയാണെങ്കിൽ കഴിഞ്ഞ മൂന്ന്, അഞ്ച്, പത്ത് വർഷ കാലയളവുകളിൽ ഇന്ത്യൻ വിപണിയേക്കാൾ കൂടുതൽ സമ്പത്താണ് നിക്ഷേപകർക്കായി സൃഷ്ടിച്ചത്. ഇന്ത്യൻ രൂപയുടെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ ഇത് കൂടുതൽ ഉയരത്തിലേക്ക് എത്തുകയും ചെയ്യും. അമേരിക്കൻ ഡോളറിനെതിരെ ദീർഘകാലത്തിൽ രൂപയുടെ വിലയിടിയുന്നത് വരുമാനം വർധിപ്പിക്കുമെന്നതും നിക്ഷേപകർ കണക്കിലെടുക്കണം. നഷ്ടസാധ്യതയെ നേരിടാനുള്ള തങ്ങളുടെ കഴിവിന് അുസൃതമാണ് ഈ അവസരങ്ങളെങ്കിൽ അതു പ്രയോജനപ്പെടുത്തുന്ന കാര്യത്തിൽ മടി കാണിക്കുകയുമരുത്.

ഓരോ രാജ്യങ്ങളിലും വിവിധ നിക്ഷേപ അവസരങ്ങളാണുള്ളതെന്നതും പ്രധാനപ്പെട്ട ഒരു വസ്തുതയാണ്. ഇന്ത്യൻ സമ്പദ്ഘടനയിൽ ഐടി കൺസൾട്ടൻസി, ബാങ്കിങ് സാമ്പത്തിക സേവനം, എണ്ണ-വാതകം തുടങ്ങിയവയാണ് ഇപ്പോഴും ഗണ്യമായ മുന്നേറ്റം നടത്തുന്നതെങ്കിൽ സാങ്കേതികവിദ്യാ രംഗത്തെ ചുറ്റിപ്പറ്റിയാണ് ആഗോള തലത്തിലെ ചലനങ്ങൾ. റോബോട്ടിക്, നിർമിത ബുദ്ധി, വൈദ്യുത വാഹനങ്ങൾ, വ്യാവസായിക ഓട്ടോമേഷൻ, ബ്ലോക് ചെയിൻ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ തുടങ്ങിയവയാണ് ആഗോള തലത്തിൽ കൂടുതൽ പ്രസക്തിയുള്ളവ. ഇത്തരം മേഖലകളിൽ പങ്കാളിത്തം നേടാനായി ആഗോള നിക്ഷേപ സാധ്യതകൾ പരിഗണിക്കുക തന്നെ വേണം. നിക്ഷേപകരുടെ സവിശേഷതകൾ അനുസരിച്ചും നഷ്ടസാധ്യതകൾ നേരിടാനുള്ള കഴിവ് അനുസരിച്ചും ഇങ്ങനെയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കണം.
അമേരിക്ക പോലുള്ള സാമ്പത്തിക വിപണികളിൽ സൂചികകളെ ഫണ്ടുകൾ മറികടക്കുന്നത് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഉയർന്ന ചെലവു മൂലം ഫീഡർ ഫണ്ടുകൾ പോലും സൂചികകളെ അപേക്ഷിച്ചു താഴ്ന്ന പ്രകടനം കാഴ്ച വെക്കുകയാണ്. ഇടിഎഫുകളും ഇടിഎഫ് അധിഷ്ഠിത ഫണ്ടുകളും അവയുടെ കുറഞ്ഞ ചെലവും സുതാര്യതയും മൂലം നിക്ഷേപത്തിന് കൂടുതൽ അനുയോജ്യമാണെന്നതാണ് വസ്തുത. നഷ്ടസാധ്യതകൾ കുറയ്ക്കാനും

Related posts

Leave a Comment