Connect with us
head

Delhi

ഗ്ലോബല്‍ നായര്‍ സേവാ സമാജ് പ്രവർത്തനങ്ങൾ മാതൃകാപരം : ജെ.കെ.മേനോന്‍

മണികണ്ഠൻ കെ പേരലി

Published

on

ഡല്‍ഹി : സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായം,സ്കോളര്‍ഷിപ്പ്, നിര്‍ദ്ധനരായ പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുടങ്ങി ഗ്ലോബല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിചെയുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും. അത്തരം പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് മാതൃകയാകുന്ന വിധത്തില്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സംഘടനക്ക് കഴിയണമെന്നും ജെ.കെ മേനോന്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഗ്ലോബല്‍ നായര്‍ സമ്മേളനത്തില്‍ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു നോര്‍ക്ക ഡയറക്ടറും, ഖത്തര്‍ ആസ്ഥാനമായ ഏബിഎന്‍ കോര്‍പ്പറേഷന്‍ചെയര്‍മാനുമായ ജെ.കെ.മേനോന്‍.
ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുകളിലായി തത്വമസി എന്ന് എഴുതിവെച്ചിട്ടുള്ളത് കാണാം. തത്വമാസിയെന്നാല്‍ അത് നീ തന്നെയാണ്,നിന്നിലെക്ക് തിരിഞ്ഞുനോക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്. ഈശ്വരനും ഭക്തനും എല്ലാം നീതന്നെയാണ് എന്ന് നാം തിരിച്ചറിയുന്നിടത്താണ് ജീവിതം മനോഹരമാകുന്നതെന്നും ഇങ്ങിനെ ജീവിതത്തെ, കര്‍മ്മമേഖലയെ മനോഹരമാക്കുന്ന സംഘടനയാണ്  ഗ്ലോബല്‍ നായര്‍ സര്‍വീസ് സൊസൈറ്റിയെന്നും ജെ.കെ.മേനോന്‍ പറഞ്ഞു.
ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ നായര്‍സേവാ സമാജം സംഘടിപ്പിച്ച ഗ്ലോബല്‍ നായര്‍ സമ്മേളനവും, വിദ്യാധിരാജോത്സവവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിച്ച, വിവിധ മേഖലകളില്‍ പ്രഗാത്ഭ്യം തെളിയിച്ച പ്രമുഖരെ ചടങ്ങില്‍ ആദരിച്ചു.ജെ.കെ.മേനോന്‍, ഡോക്ടര്‍ സി.വി ആനന്ദബോസ് ഐഎഎസ്, ജസ്റ്റീസ് പി.എന്‍ രവീന്ദ്രന്‍ എന്നിവരെയാണ് ചടങ്ങില്‍ ആദരിച്ചത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോക്ടര്‍ എസ്.സോമനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ശ്രീ വിദ്യാധിരാജ പരമ ഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികളുടെ 169-ാമത് ജയന്തി ആഘോഷങ്ങളും ഗ്ലോബല്‍ നായര്‍ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.ഗ്ലോബല്‍ എന്‍എസ്എസ് ചെയര്‍മാന്‍ എം.കെ.ജി.പിള്ള ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു. ഡല്‍ഹി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ഗ്ലോബല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സി.ഉദയഭാനു, ഗ്ലോബല്‍ എന്‍എസ്എസ് ട്രഷറര്‍ എസ്.പി.നായര്‍, സെക്രട്ടറി വി.എസ് സുഭാഷ്,, ഡല്‍ഹി എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് എം.ജി.രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

എഎസ്ഐയുടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രി മരിച്ചു

Published

on

ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്.

ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് നവബാബുവിന് വെടിയേറ്റത്.
ഗുരുതരാവസ്ഥയിലായിരുന്ന മന്ത്രിയെ വിദഗ്ധ ചികിത്സക്കായി ഭുവനേശ്വർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
head

കാറില്‍ നിന്ന് ഇറങ്ങുമ്പോൾ തൊട്ടടുത്ത് നിന്ന അസിസ്റ്റന്‍റ് സബ്ഇന്‍സ്പെക്ടർ ഗോപാല്‍ ദാസ് ക്ലോസ് റേഞ്ചിൽ മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് തവണ വെടി വയ്ക്കുകയായിരുന്നു.

ആക്രണം നടത്തിയ എഎസ്ഐ ഗോപാല്‍ ദാസിനെ അപ്പോൾ തന്നെ പിടികൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. ഗോപാല്‍ ദാസിന് മാനസിക പ്രശ്നമുണ്ടെന്നും രക്തസ്മർദ്ദിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement
head
Continue Reading

Delhi

മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

Published

on

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച്‌ അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.

Continue Reading

Delhi

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിന് വെടിയേറ്റു

Published

on

ബുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്‌രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്‌പോസ്റ്റ് എ.എസ്.ഐ.ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക് മന്ത്രിയുടെ നെഞ്ചിലേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. മന്ത്രിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമാണ്

ബ്രജ്‌രാജ് നഗര്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്റേയും വൈസ് ചെയര്‍മാന്റേയും ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കാറില്‍ നിന്ന് ഇറങ്ങവെയാണ് വെടിയേറ്റത്.

Advertisement
head
Continue Reading

Featured