Connect with us
48 birthday
top banner (1)

Featured

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഡിസംബർ ഒന്നുമുതൽ തലസ്ഥാനത്ത്

Avatar

Published

on

തിരുവനന്തപുരം: ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവല്‍ ഡിസംബർ ഒന്നുമുതൽ തലസ്ഥാനത്ത് നടക്കും. ഇതിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ എക്സ്പോ പവലിയനാണ് തയാറാകുന്നത്.  2,50,000 ചതുരശ്രയടി വിസ്തൃതിയുള്ള പവലിയനില്‍ ആയുഷ് വകുപ്പിന്‍റെയും വിവിധ സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ 700 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ഡിസംബര്‍ ഒന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന അഞ്ച് ദിവസത്തെ ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ആയുഷ് എക്സ്പോയ്ക്ക് 10,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുണ്ട്.
ആയുര്‍വേദത്തിന്‍റെ ഏറ്റവും വലിയ സമ്മേളനമായ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലിന്‍റെ അഞ്ചാം പതിപ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ പരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും എന്നതാണ് മുഖ്യ പ്രമേയം. ജിഎഎഫിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ മേള ഉദ്ഘാടന ദിവസം കേന്ദ്ര ആയുഷ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉദ്ഘാടനം ചെയ്യും.
‘ആയുര്‍വേദം ഇന്നും ഇന്നലെയും നാളെയും’ എന്ന പ്രമേയത്തില്‍ 1200 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച ഹോം പവലിയനില്‍ ആയുര്‍വേദ ചരിത്രവും പുത്തന്‍ പ്രവണതകളും സംബന്ധിച്ച വിഷയങ്ങള്‍ പ്രദര്‍ശിപ്പിക്കും. ആയുഷ് വകുപ്പിന്‍റെ ആരോഗ്യ എക്സ്പോ പവലിയന് പുറമേ രാജ്യത്തെ സ്പോണ്‍സര്‍മാരുടെയും പ്രമുഖ ആയുഷ് സ്ഥാപനങ്ങളുടെയും സ്റ്റാളുകള്‍ ഉണ്ടായിരിക്കും.
ആയുര്‍വേദത്തിന്‍റെ സവിശേഷതകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ എക്സ്പോയില്‍ 20 ആയുര്‍വേദ കോളേജുകളുടെ പവലിയന്‍ ഉണ്ടാകും. ഔഷധസസ്യങ്ങളുടെ പ്രദര്‍ശനത്തിന് പുറമേ എംഎസ്എംഇ എക്സ്പോയുമുണ്ട്. 120 സ്റ്റാളുകളിലായി സൂക്ഷമ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകള്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കും.
25 വ്യത്യസ്ത സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മികച്ച ആയുര്‍വേദ ഡോക്ടര്‍മാരുടെ സേവനം അഞ്ച് ദിവസവും ലഭ്യമായിരിക്കും. ഇതിന്‍റെ ഭാഗമായി 15 ലക്ഷം രൂപയുടെ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. വൈവിധ്യവും ആരോഗ്യകരവുമായ ഭക്ഷണം വിളമ്പുന്ന ‘ആയുര്‍വേദ ആഹാര്’ എന്ന ഭക്ഷണശാലയും ഉണ്ടാകും. ആയുര്‍വേദ ഔഷധസസ്യങ്ങളെയും യോഗയെയും കുറിച്ച് പൊതുജനങ്ങള്‍ക്കായി ബോധവത്കരണ ക്ലാസും എക്സ്പോയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ആയുര്‍വേദ മെഡിക്കല്‍ ടൂറിസത്തെക്കുറിച്ചുള്ള ആദ്യ ബിടുബി മീറ്റും ജിഎഎഫിന്‍റെ ഭാഗമായി നടക്കും. ദേശീയ ആരോഗ്യമേളയില്‍ വൈവിധ്യമാര്‍ന്ന ഔഷധ സസ്യങ്ങളും ആയുര്‍വേദത്തില്‍ അവയുടെ ഉപയോഗവും എങ്ങനെയെന്ന് പ്രദര്‍ശിപ്പിക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള സര്‍ക്കാര്‍, വിവിധ ആയുര്‍വേദ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സെന്‍റര്‍ ഫോര്‍ ഇന്നോവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ ആണ് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. 70 ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

Featured

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: കെഎസ്‌യുവിന്റെ സമരവീര്യത്തിന് മുൻപിൽ മുട്ടുമടക്കി സർക്കാർ

Published

on

കൊച്ചി: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഒടുവിൽ വിദ്യാർഥികൾക്ക് മുൻപിൽ മുട്ടുമടക്കി സർക്കാർ. വിദ്യാർത്ഥി സംഘടനകളും ആയി കൂടിയ യോഗത്തിന് ശേഷമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധിക ബാച്ചുകൾ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ആവർത്തിച്ച് സീറ്റ് പ്രതിസന്ധി ഇല്ലെന്നു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിക്ക് ഒടുവിൽ തിരുത്തേണ്ടി വന്നിരിക്കുന്നു. സർക്കാരിന്റെ കണ്ണ് തുറപ്പിച്ചത് കെഎസ്‌യുവിന്റെ സമാനതകളില്ലാത്ത സമര പോരാട്ടങ്ങളാണ്. മലബാറിൽ വേണ്ടത്ര സീറ്റുകൾ ഇല്ലെന്ന വസ്തുത കേരളീയ പൊതുസമൂഹത്തിൽ ആഴത്തിൽ ആളിക്കത്തിക്കുന്നത് കെഎസ്‌യു ആണ്. പിന്നീട് അങ്ങോട്ട് കേരളം കണ്ടത് കെഎസ്‌യുവിന്റെ ഉറച്ച നിലപാടുകളും ക്രിയാത്മക ഇടപെടലുകളും സമര പോരാട്ടങ്ങളും ആയിരുന്നു. മലപ്പുറത്തും കോഴിക്കോടും തിരുവനന്തപുരത്തും കെഎസ്‌യു സമരവേലിയറ്റങ്ങൾ നടത്തി. മുഴുവൻ ജില്ലകളിലും പ്രതിഷേധം മാർച്ചുകളും സമരപരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കി. കെഎസ്‌യുവിന്റെ സമരങ്ങൾക്ക് വലിയ പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ചത്. എണ്ണമറ്റ അവകാശ നേട്ടങ്ങളിൽ കേരള വിദ്യാർത്ഥി യൂണിയൻ ഒരു പൊൻതൂവൽ കൂടിയായി പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയം മാറുകയാണ്.

Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured