വാക്സിൻ തരൂ. ജീവൻ രക്ഷിക്കൂ

വാക്സിൻ തരൂ. ജീവൻ രക്ഷിക്കൂ. എന്ന മുദ്രാവാക്യമുയർത്തി കോവിഡ് വാക്സിൻ്റെ ഇടതുപക്ഷവൽക്കരണത്തിനെതിരെയും, വാക്സിൻ വിതരണം സുതാര്യമാക്കുക, വാക്സിൻ വിതരണത്തിന് മുൻഗണന നിശ്ചയിക്കുക,
എല്ലാ ജനങ്ങൾക്കും അവരവരുടെ പ്രദേശത്ത് വാക്സിൻ സൗകര്യം ഒരുക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് തൃശൂർ ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നിർദ്ദേശപ്രകാരം എല്ലാ ബൂത്തു കമ്മറ്റികളിലും നിൽപ്പ് സമരം നടത്തി

ആസാദ് റോഡ് 85-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം 13-ാം വാർഡ് കൗൺസിലർ ശ്രീ. ബിജു പോൾ അക്കരക്കാരൻ ഉദ്ഘാടനം ചെയ്തു. 85-ാംബൂത്ത് പ്രസിഡന്റ് ബൈജു അമ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി അജോ ജോൺ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

മണ്ഡലം ഭാരവാഹി സന്തോഷ് ആലുക്കൽ സ്വാഗതവും, ഷിറോജ് നന്ദിയും പറഞ്ഞു.

ജിജി പള്ളായി, ചന്ദ്രൻ ചേട്ടൻ, മുജീബ് എന്നിവർ നേതൃത്വം നൽകി.

Related posts

Leave a Comment