‘പന്ത് തരു, ഞാന്‍ എറിയാം’- കളിയുടെ ഗതി മാറ്റിയ സ്പെല്ലിനെ കുറിച്ച ക്യാപ്റ്റൻ കോഹ്‌ലി

ഏറ്റവും വേഗത്തില്‍ 100 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസര്‍ എന്ന ചരിത്ര റെക്കോര്‍ഡാണ് കഴിഞ്ഞ ദിവസം​ ബുംറ സ്വന്തം പേരിലാക്കിയത്​. ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒലി പോപ്പിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഈ നേട്ടം ബുംറ സ്വന്തമാക്കിയത്. കപിലിനെ പിന്നിലാക്കി വെറും 24 ടെസ്റ്റില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് നേട്ടം തികച്ചത്. ഇര്‍ഫാന്‍ പത്താന്‍ (28 ടെസ്റ്റില്‍ 100 വികെറ്റ്), മുഹമ്മദ് ശമി (29 ടെസ്റ്റില്‍ 100 വികെറ്റ് ) എന്നിവര്‍ ഈ പട്ടികയില്‍ മൂന്നൂം നാലും സ്ഥാനങ്ങളിലുണ്ട്. ഓവലില്‍ 157 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

എന്നാൽ മത്സരശേഷം കളിക്കിടെയുണ്ടായ പ്രധാന വഴിത്തിരിവ് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റൻ കോഹ്‌ലി. പന്ത് ചോദിച്ചു വാങ്ങി ഇം​ഗ്ലണ്ടിനെ എറിഞ്ഞ് തുരത്തിയ ബുമ്റയുടെ ആവേശത്തെക്കുറിച്ചാണ് ക്യാപ്റ്റന്‍ വാചാലനാകുന്നത്. ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ 22 ഓവറില്‍ ഒന്‍പത് മെയ്ഡന്‍ അടക്കം 27 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് പിഴുത ബുമ്റയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. ഒന്നാം ഇന്നിങ്സിലെ ടോപ് സ്കോറര്‍ ഒലീ പോപ്പ്, ജോണി ബെയര്‍സ്റ്റോ എന്നിവരെ നിലയുറപ്പിക്കും മുന്‍പേ ബുമ്റ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇപ്പോൾ ഈ മാസത്തെ പ്ലയെർ ഓഫ് ദി മന്ത് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് താരം.

Related posts

Leave a Comment