IMF ചീഫ് എക്കണോമിസ്റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു

ന്യൂയോര്ക്ക്: അന്താരാഷ്ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്ഥാനമൊഴിഞ്ഞ്, ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്ട്യ നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന വിഭാഗത്തിന്‍റെ അധ്യക്ഷയാണ് നിലവിൽ ഗീതാ ഗോപിനാഥ്. ഹാർവാഡ് സവർകലാശാല അനുവദിച്ച അവധി തീർന്നതോടെയാണ് സ്വന്തം വകുപ്പിലേക്ക് മടങ്ങുന്നത്. 2018 ഒക്ടോബറിലാണ് ഗീതാ ഗോപിനാഥ് ഐഎംഎഫിൽ ചേർന്നത്. കേരള സർക്കാരിന്‍റെ മുഖ്യ സാന്പത്തിക ഉപദേഷ്ടാവായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Related posts

Leave a Comment