കാമുകിയെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി; സ്വകാര്യഭാഗത്ത് മുളക് പൊടി വിതറി

ഭോപ്പാൽ: ജബൽപൂരിലെ ഗ്വാരിഘട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കാമുകിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം സ്വകാര്യഭാഗത്ത് മുളക് പൊടി വിതറിയ യുവാവ് പിടിയിൽ.ശാലിനി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ വീട്ടിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തു നിന്നും രക്തം പുരണ്ട കൂറ്റൻ കല്ലും പൊലീസ് കണ്ടെത്തിയിരുന്നു.
ഈ കല്ല് ഉപയോഗിച്ചാണ് പ്രതി ശാലിനിയെ തലക്കടിച്ച്‌ കൊന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യഭാഗത്ത് ഇയാൾ മുളക് പൊടിയും വിതറിയിരുന്നു. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു കടലാസും പൊലീസിന് ലഭിച്ചു. പ്രേമത്തിലെ ചതി എന്നാണ് കടലാസിൽ എഴുതിയിരിക്കുന്നത്. ഒപ്പം വീര എന്ന പേരും കടലാസിൽ ഉണ്ടായിരുന്നു.ശാലിനിക്കൊപ്പമായിരുന്നു പപ്പു താമസിച്ചിരുന്നത്. ഇവർ താമസിക്കുന്ന വീട്ടിൽ മൃതദേഹം കണ്ടെത്തിയിതിനെ തുടർന്ന് പപ്പുവിനെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാകുകയും ചെയ്തു.ചോദ്യം ചെയ്യലിൽ കാമുകിയെ കൊന്നത് താനാണെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തു. കൊലപാതകത്തിന് മണിക്കൂറുകൾക്ക് മുൻപ് ശാലിനിയെ പ്രതിക്കൊപ്പം കണ്ടിരുന്നതായി അൽവാസികൾ പൊലീസിനോട് പറഞ്ഞിരുന്നു.വീര എന്ന യുവാവുമായി ശാലിനിക്ക് അടുപ്പമുണ്ടായിരുന്നു. സ്ഥിരമായി ഇയാളുമായി ശാലിനി ഫോണിൽ സംസാരിച്ചിരുന്നു. ഇത് അവസാനിപ്പിക്കാൻ പപ്പു പല തവണ ആവശ്യപ്പെട്ടിരുന്നു.കൂടാതെ യുവതി സ്വന്തം വീട്ടിൽ സ്ഥിരമായി സന്ദർശിക്കുന്നതും പപ്പു എതിർത്തിരുന്നു. ഇതൊന്നും കേൾക്കാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഇയാൾ യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച്‌ കൊന്നത്.

Related posts

Leave a Comment