മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവം ; ഡോക്‌ടേഴ്‌സിനെ ചോദ്യം ചെയ്തു

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്സോ കേസില്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ആരോപണ വിധേയരായ കളമശ്ശേരി ആശുപത്രിയിലെ ഡോക്‌ടേഴ്‌സിനെ ചോദ്യം ചെയ്തു.ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.

പോക്സോ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘമാണ് ഡോക്‌ടേഴ്‌സിനെ ചോദ്യം ചെയ്ത്.അതേസമയം കേസില്‍ പെണ്‍കുട്ടിയുടെയും ബന്ധുവിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തി. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പടെ 3 ഡോക്ടര്‍മാര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.പെണ്‍കുട്ടിയെ അപമാനിക്കും വിധമായിരുന്നു മൂന്ന് വനിതാ ഡോക്ടര്‍മാരുടെയും പെരുമാറ്റം.

Related posts

Leave a Comment